'പ്രേമലു'വിന് പകരം പ്രണയകഥയുമായി 'ബത് ലഹേം കുടുംബയൂണിറ്റ്'; ഇനി നിവിൻ-മമിത-​ഗിരീഷ് എ.ഡി ടീം

നിവിൻപോളി,മമിത ബൈജു
നിവിൻപോളി,മമിത ബൈജുഫേസ്ബുക്ക്
Published on

നിവിനും മമിതയും നിർമാതാക്കളിലൊരാളായ ഫഹദുമെല്ലാം അണിനിരന്ന വീഡിയോയും പുറത്തിറക്കി.

ദിലീഷ് പോത്തൻ,ഫഹദ് ഫാസിൽ,നിവിൻപോളി,​ഗിരീഷ് എ.ഡി,മമിത ബൈജു,ശ്യാം പുഷ്കരൻ എന്നിവർ
ദിലീഷ് പോത്തൻ,ഫഹദ് ഫാസിൽ,നിവിൻപോളി,​ഗിരീഷ് എ.ഡി,മമിത ബൈജു,ശ്യാം പുഷ്കരൻ എന്നിവർഭാവന സ്റ്റുഡിയോസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രം

'പ്രേമലു'വിന്റെ ചിത്രീകരണം ഈ വർഷം ഉണ്ടാകില്ലെന്നും പകരം ഒരുങ്ങുന്ന സിനിമയിൽ നിവിൻ നായകനാകുമെന്നും 'പപ്പപ്പ ഡോട് കോം' ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. കൊച്ചിയിലും പരിസരങ്ങളിലുമായി സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കുന്ന 'ബത് ലഹേം കുടുംബയൂണിറ്റി'ൽ മലയാളത്തിലെ പ്രധാനതാരങ്ങളുമുണ്ടാകും. 'പ്രേമലു'വിലെപ്പോലെ കിരൺ ജോസി ​ഗിരീഷ് എ.ഡി.ക്കൊപ്പം തിരക്കഥയിൽ പങ്കാളിയാകും. അജ്മൽ സാബുവാണ് ക്യാമറ. എഡിറ്റിങ്-വിഷ്ണു വിജയ്. സം​ഗീതം-ആകാശ് ജോസഫ് വർ​ഗീസ്. വിതരണം-ഭാവന റിലീസ്.

'ബത് ലഹേം കുടുംബയൂണിറ്റി'ന്റെ പ്രഖ്യാപനത്തിന്റെ ഭാ​ഗമായി ഭാവന സ്റ്റുഡിയോസ് പങ്കുവെച്ച പോസ്റ്റര്‍
'ബത് ലഹേം കുടുംബയൂണിറ്റി'ന്റെ പ്രഖ്യാപനത്തിന്റെ ഭാ​ഗമായി ഭാവന സ്റ്റുഡിയോസ് പങ്കുവെച്ച പോസ്റ്റര്‍ഇൻസ്റ്റ​ഗ്രാം

​ഗിരീഷ് എ.ഡിയുടെ തിരക്കഥയിൽ നായകൻ നസ്ലിനുണ്ടായ അതൃപ്തിയാണ് 'പ്രേമലു'വിന്റെ ചിത്രീകരണം വൈകുന്നതിന് പ്രധാനകാരണം. ഇതൊടൊപ്പം ജയ്സാൽമീർപോലെയുള്ള ലൊക്കേഷനുകളിൽ ഇന്ത്യ-പാക് സംഘർഷത്തിനുശേഷമുണ്ടായ അനിശ്ചിതത്വങ്ങളും ചിത്രം നീട്ടിവയ്ക്കാൻ ഭാവന സ്റ്റുഡിയോസിനെ പ്രേരിപ്പിച്ചു.

ഇതിനിടയ്ക്ക് നിവിൻപോളിയെ നായകനാക്കിയുള്ള സിനിമയുമായി ​ഗിരീഷും ഭാവനയും മുന്നോട്ടുപോകുകയായിരുന്നു. ഇവർക്കൊപ്പം മമിത കൂടി എത്തിയതോടെ പ്രേമലുഛായതന്നെയായി ചിത്രത്തിന്. നസ്ലിൻ മാത്രം ഇക്കൂട്ടത്തിലില്ലെന്ന് മാത്രം.

Related Stories

No stories found.
Pappappa
pappappa.com