ഒടിടി പ്രഖ്യാപനം വന്നിട്ടും 'എക്കോ' കാണാൻ തിരക്ക്; ​ഗ്രോസ് കളക്ഷൻ 50 കോടി കടന്നു

എക്കോ 50 കോടി പോസ്റ്ററിൽ നിന്ന്
'എക്കോ' 50 കോടി പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

ഭാഷാ ഭേദമെന്യേ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി വൻ വിജയത്തിലേക്ക് കുതിക്കുന്ന എക്കോയുടെ ലോകവ്യാപകമായുള്ള തിയേറ്റർ ഗ്രോസ് കളക്ഷൻ 50 കോടി കടന്നു. തിയേറ്ററുകളിൽ ഇപ്പോഴും ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ചിത്രം ഡിസംബർ 31ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ഈ വാർത്ത പുറത്തുവന്നിട്ടും എക്കോ എന്ന ചലച്ചിത്രാനുഭവം തിയേറ്ററുകളിൽ കണ്ടറിയാൻ ഇപ്പോഴും തിരക്കുകൂട്ടുകയാണ് പ്രേക്ഷകർ. സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേഷ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ എക്കോ തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

Must Read
കാത്തിരുന്ന 'എക്കോ' ഒടിടിയിലേക്ക്; ഡിസംബര്‍ 31ന് എവിടെ കാണാം?
എക്കോ 50 കോടി പോസ്റ്ററിൽ നിന്ന്

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്,സൗരബ് സച്ചിദേവ്, വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. മുജീബ് മജീദിന്റെ സംഗീത സംഗീതം, സൂരജ് ഇ.എസിന്റെ എഡിറ്റിങ്, സജീഷ് താമരശ്ശേരിയുടെ കലാസംവിധാനം, വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫി എന്നിവയും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു.

എക്കോയുടെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്: പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ: സുജിത്ത് സുധാകരൻ, പ്രോജക്ട് ഡിസൈനർ: സന്ദീപ് ശശിധരൻ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, ടീസർ കട്ട്: മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, വിഎഫ്എക്സ്: ഐവിഎഫ്എക്സ്, സ്റ്റിൽസ്: റിൻസൺ എം ബി, സബ്ടൈറ്റിൽസ്: വിവേക് രഞ്ജിത്, വിതരണം: ഐക്കൺ സിനിമാസ്, പ്ലോട്ട് പിക്ചേഴ്സ് (ഓവർസീസ്) പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പിആർഒ: പ്രതീഷ് ശേഖർ.

Related Stories

No stories found.
Pappappa
pappappa.com