യുകെയും അയര്‍ലന്‍ഡും ജോര്‍ജുകുട്ടിയുടെ കൈകളില്‍!; റെക്കോഡുകൾ തകർത്ത് ആഗോള പടയോട്ടം

'ദൃശ്യം 3' പോസ്റ്റർ
'ദൃശ്യം 3' പോസ്റ്റർഅറേഞ്ച്ഡ്
Published on

ഒരു മലയോര ഗ്രാമത്തിലെ കേബിള്‍ ടിവി ഓപ്പറേറ്റര്‍ക്കു ലോകം കീഴടക്കാന്‍ കഴിയുമോ? കഴിയും എന്ന് ജോര്‍ജുകുട്ടി ഇതിനകം തന്നെ തെളിയിച്ചതാണ്. എന്നാല്‍ ഇത്തവണ ജോര്‍ജുകുട്ടിയുടെ ബുദ്ധിയും വേഗവും തിയേറ്റര്‍ കളക്ഷനുകളെയല്ല, അന്താരാഷ്ട്ര ബോക്‌സ് ഓഫീസിന്റെ ചരിത്രത്താളുകളെയാണു മാറ്റിമറിക്കുന്നത്. റിലീസിനു മുമ്പുതന്നെ റെക്കോഡുകളുടെ വന്‍മതിലുകള്‍ തകര്‍ത്തുകൊണ്ട് മോഹന്‍ലാലിന്റെ 'ദൃശ്യം 3' ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തുകയാണ്.

Must Read
ഇതാണ് ലാൽമാജിക്;'ദൃശ്യം 3' നോര്‍ത്ത് അമേരിക്കന്‍ വിതരണാവകാശം വിറ്റത് 10 കോടിക്ക്
'ദൃശ്യം 3' പോസ്റ്റർ

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിദേശ റിലീസുകളിലൊന്നിനാണ് യുകെയും അയര്‍ലന്‍ഡും സാക്ഷ്യം വഹിക്കുന്നത്. റിലീസ് കേന്ദ്രങ്ങളുടെ എണ്ണത്തില്‍ ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെയും, തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസ് കുലപതി ദളപതി വിജയ്‌യുടെയും റിലീസ് റിക്കാര്‍ഡുകളാണ് ദൃശ്യം 3 പഴങ്കഥയാക്കിയത്. 285-ലധികം ലോക്കേഷനുകളിലാണ് പ്രമുഖ വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസ് ചിത്രം എത്തിച്ചിരിക്കുന്നത്. യുകെ-അയര്‍ലന്‍ഡ് സിനിമാചരിത്രത്തില്‍ ഒരു ഇന്ത്യന്‍ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ തിയറ്റര്‍ റിലീസാണിത്.

ദൃശ്യം 3 പോസ്റ്റർ
'ദൃശ്യം 3' പോസ്റ്റർഅറേഞ്ച്ഡ്

പ്രേക്ഷകരുടെ അഭൂതപൂര്‍വമായ താത്പര്യം കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ കൂടുതല്‍ തിയറ്ററുകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് ആര്‍എഫ്ടി ഫിലിംസ് സ്ഥാപകന്‍ റൊണാള്‍ഡ് പറഞ്ഞു.

Pappappa
pappappa.com