ജോര്‍ജുകുട്ടി എത്തും, മോഹൻലാലിന്റെ ജന്മദിനത്തില്‍; 'ദൃശ്യം 3' റിലീസ് മേയ് 21ന്

'ദൃശ്യം 3' പുതിയ റിലീസ്തീയതി പ്രഖ്യാപന പോസ്റ്റർ
'ദൃശ്യം 3' പുതിയ റിലീസ്തീയതി പ്രഖ്യാപന പോസ്റ്റർഅറേഞ്ച്ഡ്
Published on

മോഹൻലാൽ ആരാധകരും ചലച്ചിത്രാസ്വാദകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3'യുടെ റിലീസ് തീയതി മാറ്റി. ഏപ്രില്‍ രണ്ടിനു നിശ്ചയിച്ചിരുന്ന റിലീസ് മേയ് 21-ലേക്ക് മാറ്റിയതായാണു പുതിയ വിവരം. മോഹന്‍ലാലിന്റെ 66-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത് എന്നത് ആരാധകര്‍ക്ക് ഇരട്ടി മധുരമേകുന്നു.

Must Read
ഇതാണ് ലാൽമാജിക്;'ദൃശ്യം 3' നോര്‍ത്ത് അമേരിക്കന്‍ വിതരണാവകാശം വിറ്റത് 10 കോടിക്ക്
'ദൃശ്യം 3' പുതിയ റിലീസ്തീയതി പ്രഖ്യാപന പോസ്റ്റർ

'കഴിഞ്ഞുപോയ കാര്യങ്ങള്‍ ഒരിക്കലും നിശബ്ദമായിരിക്കില്ല... അത് കാത്തിരിക്കുക മാത്രമാണ് ചെയ്യുന്നത്. ജോര്‍ജുകുട്ടി എത്തുന്നു, മേയ് 21ന്.' എന്ന കുറിപ്പോടെ മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്.

ദൃശ്യം-3 പോസ്റ്റർ
'ദൃശ്യം-3' പോസ്റ്റർഅറേഞ്ച്ഡ്

പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ജിസിസി രാജ്യങ്ങളിലെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ വെല്ലുവിളികളാണ് റിലീസ് നീട്ടാന്‍ കാരണമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദൃശ്യം 3-യുടെ മാറ്റം വിഷു സീസണില്‍ തിയറ്ററിലെത്തുന്ന മറ്റ് സിനിമകള്‍ക്ക് ഗുണകരമാകും. നിവിന്‍ പോളിയുടെ 'പ്രതിഛായ' (മാര്‍ച്ച് 26), 'വാഴ 2' (ഏപ്രില്‍ 2) എന്നിവയ്ക്കൊപ്പം ഇപ്പോൾ പ്രദർശനം തുടരുന്ന 'ആട് 3'യ്ക്കും ബോക്‌സ് ഓഫീസില്‍ കൂടുതല്‍ അവസരം ലഭിക്കും.

ജോര്‍ജുകുട്ടിയും കുടുംബവും നേരിടുന്ന പുതിയ നിയമക്കുരുക്കുകളും അതിജീവനവുമാണ് മൂന്നാം ഭാഗത്തിലും പ്രമേയമാകുന്നത്. മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, മുരളി ഗോപി, സിദ്ദിഖ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Related Stories

No stories found.
Pappappa
pappappa.com