റെക്കോ​ഡ് പ്രീ-​സെ​യി​ലു​മാ​യി 'ദൃ​ശ്യം 3'; ആ​ദ്യ ദി​നം നേടിയത് 15 കോ​ടി

'ദൃ​ശ്യം 3' പോസ്റ്റർ
'ദൃ​ശ്യം 3' പോസ്റ്റർഅറേഞ്ച്ഡ്
Published on

ഇ​ന്ത്യ​ൻ ചലച്ചിത്രലോകമൊന്നാകെ ആവേശത്തോടെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ-​ജീ​ത്തു ജോ​സ​ഫ് ചി​ത്രം 'ദൃ​ശ്യം 3' റി​ലീ​സി​ന് മു​മ്പുത​ന്നെ റെക്കോ​​ഡു​ക​ൾ ത​ക​ർ​ക്കു​ന്നു. മേ​യ് 21-ന് ​തിയേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ദി​ന ആ​ഗോ​ള പ്രീ-​സെ​യി​ൽ ക​ള​ക്ഷ​ൻ 15 കോ​ടി രൂ​പ പി​ന്നി​ട്ട​താ​യാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. കേ​ര​ള​ത്തി​ൽനിന്നുമാ​ത്രം അ​ഡ്വാ​ൻ​സ് ബു​ക്കിങ്ങി​ലൂ​ടെ മൂ​ന്നു കോ​ടി​യി​ല​ധി​കം സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.

Must Read
മൊബൈൽഫോണിലായിരിക്കുമോ ജോർജുകുട്ടിയുടെ വിധി:സസ്പെൻസ് നിറച്ച് 'ദൃശ്യം 3' ട്രെയിലർ
'ദൃ​ശ്യം 3' പോസ്റ്റർ

മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ങ്ങ​ളു​ടെ പ്രീ-​സെ​യി​ൽ റെക്കോ​ഡു​ക​ളി​ൽ 'തു​ട​രും' എന്ന ചിത്രത്തെ മ​റി​ക​ട​ന്നാ​ണ് 'ദൃ​ശ്യം 3' ഈ ​നേ​ട്ടം കൊ​യ്ത​ത്. നി​ല​വി​ൽ കേരളത്തിലെ പ്രീ-​സെ​യി​ൽ ക​ള​ക്ഷ​നി​ൽ മോഹൻലാൽ ചി​ത്ര​ങ്ങ​ളി​ൽ 'എ​മ്പു​രാ​നും' (12.4 കോ​ടി), 'മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​നും' (3.80 കോ​ടി) മാ​ത്ര​മാ​ണ് ഇ​നി ദൃ​ശ്യം 3-ക്ക് ​മു​ന്നി​ലു​ള്ള​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ള​ക്ഷ​ൻ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.

'ദൃ​ശ്യം 3' പോസ്റ്റർ
'ദൃ​ശ്യം 3' പോസ്റ്റർഅറേഞ്ച്ഡ്

ഷൂ​ട്ടിങ് പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മുമ്പുത​ന്നെ ചി​ത്രം 350 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ദൃ​ശ്യം ഹി​ന്ദി പ​തി​പ്പിന്‍റെ നി​ർമാ​താ​ക്ക​ളാ​യ പ​നോ​ര​മ സ്റ്റു​ഡി​യോ​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​ഴു​വ​ൻ തി​യ​റ്റ​ർ-​ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ളും സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

 'ദൃ​ശ്യം 3' പോസ്റ്റർ
'ദൃ​ശ്യം 3' പോസ്റ്റർഅറേഞ്ച്ഡ്

ആ​ദ്യ ര​ണ്ടു ഭാ​ഗ​ങ്ങ​ളെ​പ്പോ​ലെ ഒ​രു 'ഹെ​വി ഇന്‍റ​ലി​ജന്‍റ്' സി​നി​മ​യ​ല്ല മൂ​ന്നാം ഭാ​ഗ​മെ​ന്നും, ജോ​ർജു​കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് നാ​ലു വ​ർ​ഷ​ത്തിനുശേ​ഷ​മു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യ​മെ​ന്നും സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ജീ​ത്തു ജോ​സ​ഫ് ത​ന്നെ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ലർ പ്രേ​ക്ഷ​ക​രി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് സൃഷ്ടിച്ചിരിക്കുന്നത്.

Pappappa
pappappa.com