ടിക്കറ്റെടുത്ത് മോഹൻലാൽ; ആരാധകർക്കൊപ്പം 'ദൃശ്യം 3' കാണും

ദൃശ്യം 3 ടിക്കറ്റ് നിർമാതാവ് ആന്റണി പെരുമ്പാവൂർ ട്രെയിലർ ലോഞ്ച് വേദിയിൽ വച്ച് മോഹൻലാലിനും മീനയ്ക്കും സമ്മാനിച്ചപ്പോൾ
'ദൃശ്യം 3' ടിക്കറ്റ് നിർമാതാവ് ആന്റണി പെരുമ്പാവൂർ ട്രെയിലർ ലോഞ്ച് വേദിയിൽ വച്ച് മോഹൻലാലിനും മീനയ്ക്കും സമ്മാനിച്ചപ്പോൾഫോട്ടോ കടപ്പാട്-ആശിർവാദ് സിനിമാസ്
Published on

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച 'ദൃശ്യം' പരമ്പരയിലെ മൂന്നാം ഭാഗം റിലീസിനൊരുങ്ങുമ്പോൾ ആരാധകർ ആവേശത്തിലാണ്. പ്രേക്ഷകരെപ്പോലെ തന്നെ ചിത്രത്തിനായി താൻ കാത്തിരിക്കുകയാണെന്നും, താൻ ടിക്കറ്റെടുത്ത് കാണുന്ന ആദ്യ സിനിമയാകും ഇതെന്നും വെളിപ്പെടുത്തി മോഹൻലാൽതന്നെ രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ് ദൃശ്യത്തിന്റെ റിലീസ്. മെയ് 21മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രം ലോകമെങ്ങും തിയേറ്ററുകളിലെത്തുന്നത്.

Must Read
മൊബൈൽഫോണിലായിരിക്കുമോ ജോർജുകുട്ടിയുടെ വിധി:സസ്പെൻസ് നിറച്ച് 'ദൃശ്യം 3' ട്രെയിലർ
ദൃശ്യം 3 ടിക്കറ്റ് നിർമാതാവ് ആന്റണി പെരുമ്പാവൂർ ട്രെയിലർ ലോഞ്ച് വേദിയിൽ വച്ച് മോഹൻലാലിനും മീനയ്ക്കും സമ്മാനിച്ചപ്പോൾ

പ്രമോഷൻ പരിപാടിക്കിടെയായിരുന്നു മോഹൻലാലിന്റെ കൗതുകകരമായ വെളിപ്പെടുത്തൽ: 'ആദ്യമായാണ് ഞാൻ ടിക്കറ്റെടുത്ത് സിനിമ കാണാൻ പോകുന്നത്. പണ്ട് ടിക്കറ്റെടുത്ത് സിനിമ കാണേണ്ട പ്രായമായപ്പോഴേക്കും ഞാൻ സിനിമയിൽ അഭിനയിച്ചുതുടങ്ങിയിരുന്നു-' അദ്ദേഹം പറഞ്ഞു.

ദൃശ്യം 3 ട്രെയിലർ ലോഞ്ച് ചടങ്ങിൽ മോഹൻലാൽ സംസാരിക്കുന്നു
'ദൃശ്യം 3' ട്രെയിലർ ലോഞ്ച് ചടങ്ങിൽ മോഹൻലാൽ സംസാരിക്കുന്നുഫോട്ടോ കടപ്പാട്-ആശിർവാദ് സിനിമാസ്

17-ാം വയസിൽ ക്യാമറയ്ക്കു മുന്നിലെത്തിയ താരം, തന്റെ കരിയറിലെ ഇത്രയും ദീർഘമായ യാത്രയ്ക്കിടയിൽ ആദ്യമായാണ് ഒരു സിനിമ ടിക്കറ്റെടുത്ത് കാണാൻ തീരുമാനിച്ചിരിക്കുന്നത് എന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. അതേസമയം, തന്റെ കരിയറിലെ ആദ്യ 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' അനുഭവത്തിന് കാത്തിരിക്കുകയാണ് താനെന്ന് ചിത്രത്തിലെ നായിക മീനയും പറഞ്ഞു. സ്വന്തം ചിത്രം തന്നെ ആദ്യമായി ആദ്യദിനം തിയറ്ററിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണു താരം.

ദൃശ്യം 3 റിലീസിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മോഹൻലാൽ സംസാരിക്കുന്നു
'ദൃശ്യം 3' റിലീസിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മോഹൻലാൽ സംസാരിക്കുന്നുഫോട്ടോ-അറേഞ്ച്ഡ്

17-ാം വയസിൽ ക്യാമറയ്ക്കു മുന്നിലെത്തിയ താരം, തന്റെ കരിയറിലെ ഇത്രയും ദീർഘമായ യാത്രയ്ക്കിടയിൽ ആദ്യമായാണ് ഒരു സിനിമ ടിക്കറ്റെടുത്ത് കാണാൻ തീരുമാനിച്ചിരിക്കുന്നത് എന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. അതേസമയം, തന്റെ കരിയറിലെ ആദ്യ 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' അനുഭവത്തിന് കാത്തിരിക്കുകയാണ് താനെന്ന് ചിത്രത്തിലെ നായിക മീനയും പറഞ്ഞു. സ്വന്തം ചിത്രം തന്നെ ആദ്യമായി ആദ്യദിനം തിയറ്ററിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണു താരം.

'ദൃശ്യം 3' ട്രെയിലറിൽ നിന്ന്
'ദൃശ്യം 3' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

റിലീസിന് മുമ്പേ തന്നെ റെക്കോർഡുകൾ തകർക്കുന്ന കാഴ്ചയാണ് ദൃശ്യം 3-യുടേത്. ഷൂട്ടിങ് പൂർത്തിയാകും മുൻപേ ചിത്രം ആഗോളതലത്തിൽ വലിയ ബിസിനസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പനോരമ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ ആഗോള തിയേറ്റർ അവകാശങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത്. ആദ്യ രണ്ടു ഭാഗങ്ങളിൽനിന്നു വ്യത്യസ്തമായി, ജോർജുകുട്ടിയുടെ ജീവിതത്തിൽ നാലു വർഷത്തിനു ശേഷം സംഭവിക്കുന്ന മാറ്റങ്ങളാണു സിനിമയുടെ ഇതിവൃത്തം. നിഗൂഢതകൾ ഒളിപ്പിച്ച ടീസറും ട്രെയിലറും ഇതിനോടകം തരംഗമായിക്കഴിഞ്ഞു.

Pappappa
pappappa.com