'സി​നി​മ​യ്ക്കും ജാ​ത​ക​മു​ണ്ട്. അ​തൊ​രു മാ​ജി​ക് ആ​ണ്, സീ​ക്ര​ട്ട് റെ​സി​പ്പി ആ​ണ്'

ദൃശ്യം 3 റിലീസിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മോഹൻലാൽ സംസാരിക്കുന്നു
'ദൃശ്യം 3' റിലീസിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മോഹൻലാൽ സംസാരിക്കുന്നു
Published on

ഇ​ന്ത്യ​ൻ സി​നി​മാലോ​കം ഒ​ന്ന​ട​ങ്കം ഉ​റ്റു​നോ​ക്കു​ന്ന ജോ​ർ​ജു​കു​ട്ടി​യു​ടെ മ​ട​ങ്ങി​വ​ര​വി​ന് ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം. മേ​യ് 21-ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്താ​നി​രി​ക്കെ, ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​ക്കൊ​ണ്ട് സി​നി​മ​യു​ടെ ക​ള​ക്ഷ​നെ​ക്കു​റി​ച്ചും വി​ശേ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും മ​ന​സുതു​റ​ന്നി​രി​ക്കു​ക​യാ​ണ് മ​ല​യാ​ള​ത്തിന്‍റെ മ​ഹാ​ന​ട​ൻ. 'ദൃ​ശ്യം 3' ട്രെ​യി​ല​ർ ലോ​ഞ്ചി​നി​ടെ​യാ​യി​രു​ന്നു മോഹൻലാലിന്റെ ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ. 500 കോ​ടി ക്ല​ബ്ബ് സ്വ​പ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ത​മാ​ശ ക​ല​ർ​ന്ന ശൈ​ലി​യി​ലാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി നൽകിയത്.

Must Read
'ബൾബിന്റെ ബിസിനസ്' ചെയ്യുന്ന ആന്റണി പെരുമ്പാവൂരിന്റെ ജാതകം നോക്കിയപ്പോൾ കണ്ടത്...
ദൃശ്യം 3 റിലീസിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മോഹൻലാൽ സംസാരിക്കുന്നു

'സി​നി​മ​യ്ക്കും ഒ​രു ജാ​ത​ക​മു​ണ്ട്. അ​തൊ​രു മാ​ജി​ക് ആ​ണ്, ഒ​രു സീ​ക്ര​ട്ട് റെ​സി​പ്പി ആ​ണ്. ആ​ർ​ക്കും അ​ത് അ​റി​യി​ല്ല.'- മോ​ഹ​ൻ​ലാ​ൽ പ​റഞ്ഞു. സി​നി​മ​യു​ടെ വി​ജ​യ​ത്തെ മ​നു​ഷ്യ​ന്‍റെ ജാ​ത​ക​ത്തോ​ടാ​ണ് അ​ദ്ദേ​ഹം ഉ​പ​മി​ച്ച​ത്. 'എ​ല്ലാ സി​നി​മ​ക​ളും ന​ന്നാ​വ​ണം എ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് എ​ടു​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് 500 കോ​ടി ഇ​ല്ലെ​ങ്കി​ലും ഒ​രു 300 കോ​ടി​യെ​ങ്കി​ലും ചി​ത്ര​ത്തി​നു കി​ട്ട​ട്ടെ'.

'ദൃശ്യം 3' ട്രെയിലറിൽ മോഹൻലാൽ
'ദൃശ്യം 3' ട്രെയിലറിൽ മോഹൻലാൽസ്ക്രീൻ​ഗ്രാബ്

തന്‍റെ ക​രി​യ​റി​ലെ അ​പൂ​ർ​വ കാ​ര്യ​വും താ​രം ച​ട​ങ്ങി​ൽ പ​ങ്കു​വ​ച്ചു. 'ആ​ദ്യ​മാ​യാ​ണ് ഞാ​ൻ ടി​ക്ക​റ്റെ​ടു​ത്ത് ഒ​രു സി​നി​മ കാ​ണാ​ൻ പോ​കു​ന്ന​ത്. പ​ണ്ട് ടി​ക്ക​റ്റെ​ടു​ത്ത് സി​നി​മ കാ​ണേ​ണ്ട പ്രാ​യ​ത്തി​ൽ ഞാ​ൻ സി​നി​മ​യി​ലെത്തി. 17-ാം വ​യ​സി​ൽ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ​താ​ണ്.' താ​ൻ ആ​ദ്യ​മാ​യി ടി​ക്ക​റ്റെ​ടു​ത്ത് കാ​ണു​ന്ന സി​നി​മ 'ദൃ​ശ്യം 3' ആ​യി​രി​ക്കു​മെ​ന്നും മോ​ഹ​ൻ​ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

'ദൃശ്യം 3' ട്രെയിലറിൽ മോഹൻലാൽ
'ദൃശ്യം 3' ട്രെയിലറിൽ മോഹൻലാൽസ്ക്രീൻ​ഗ്രാബ്

നാ​ലു വ​ർ​ഷ​ത്തി​ന് ശേ​ഷം ജോ​ർ​ജു​കു​ട്ടി​ക്കു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് മൂ​ന്നാം ഭാ​ഗ​ത്തിന്‍റെ പ്ര​മേ​യം. ഷൂ​ട്ടിങ് പൂ​ർ​ത്തി​യാ​കും മു​ൻ​പേ 350 കോ​ടി​യോ​ളം രൂ​പ​യു​ടെ ബി​സി​ന​സ് ചി​ത്രം സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. ഹി​ന്ദി പ​തി​പ്പി​ന്‍റെ നി​ർമാ​താ​ക്ക​ളാ​യ പ​നോ​ര​മ സ്റ്റു​ഡി​യോ​സാ​ണ് ആ​ഗോ​ള ത​ല​ത്തി​ലു​ള്ള അ​വ​കാ​ശ​ങ്ങ​ൾ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.

Pappappa
pappappa.com