300 കോടി ക്ലബ്ബിലേക്ക് മോഹൻലാൽ! വിദേശത്തും തരംഗമായി 'ദൃശ്യം 3'

'ദൃശ്യം 3' പോസ്റ്റർ
'ദൃശ്യം 3' പോസ്റ്റർഅറേഞ്ച്ഡ്
Published on

ബോക്‌സ് ഓഫീസില്‍ വീണ്ടും ചരിത്രം കുറിച്ച് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 3'. തിയേറ്ററുകളില്‍ വന്‍ പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുന്ന ചിത്രം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ റെക്കോഡ് കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് വെറും 58 മണിക്കൂറുകള്‍ക്കുള്ളില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം, ഇപ്പോള്‍ ഏഴു ദിവസംകൊണ്ട് 200 കോടി ക്ലബ്ബും പിന്നിട്ടിരിക്കുകയാണ്.

Must Read
മോളിവുഡ് അല്ല,ഇത് 'മോഹൻലാൽവുഡ്';ഏഴാംനാള്‍ 200 കോടി ക്ലബ്ബില്‍ 'ദൃശ്യം 3'
'ദൃശ്യം 3' പോസ്റ്റർ

വിദേശ വിപണിയിലും ഞെട്ടിക്കുന്ന മുന്നേറ്റമാണ് ജോര്‍ജുകുട്ടിയും കുടുംബവും നടത്തുന്നത്. വിദേശത്തുനിന്നു മാത്രം ഇതുവരെ 103 കോടി രൂപ സ്വന്തമാക്കിയതായി പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 'എമ്പുരാന്‍', 'തുടരും' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റേതായി 200 കോടി ക്ലബ്ബില്‍ കയറുന്ന തുടര്‍ച്ചയായ ചിത്രങ്ങളിലൊന്നായി 'ദൃശ്യം 3' മാറിക്കഴിഞ്ഞു.

'ദൃശ്യം 3' പോസ്റ്റർ
'ദൃശ്യം 3' പോസ്റ്റർഅറേഞ്ച്ഡ്

റിലീസിന്റെ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും കേരളത്തില്‍ മാത്രം 500-ലേറെ സ്‌ക്രീനുകളില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുകയാണ്. ഈ തരംഗം തുടരുകയാണെങ്കില്‍ ചിത്രം ഉടന്‍ തന്നെ 300 കോടി ക്ലബ്ബിലും ഇടം നേടുമെന്നാണ് സിനിമാ ലോകത്തെ കണക്കുകൂട്ടലുകള്‍. മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയ ബെഞ്ച്മാര്‍ക്ക് നല്‍കിയ ദൃശ്യം പരമ്പരയുടെ മൂന്നാം ഭാഗവും പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല എന്നാണ് തിയറ്ററുകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍.

Pappappa
pappappa.com