'ദൃശ്യം 3'ന് മുമ്പേ രണ്ടാം ഭാഗം തിയേറ്ററുകളിലേക്ക്; റിലീസ് ഏപ്രില്‍ 10ന്

'ദൃശ്യം 2' റിലീസ് പോസ്റ്റർ
'ദൃശ്യം 2' റിലീസ് പോസ്റ്റർകടപ്പാട്-മോഹൻലാൽ ഫേസ്ബുക്ക് പേജ്
Published on

ഇന്ത്യന്‍ സിനിമയില്‍ തരംഗം സൃഷ്ടിച്ച 'ദൃശ്യം' സിനിമയുടെ മൂന്നാം ഭാഗത്തിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുമ്പോള്‍ അപ്രതീക്ഷിത പ്രഖ്യാപനവുമായി അണിയറപ്രവര്‍ത്തകര്‍. 2021-ല്‍ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ മാത്രം പുറത്തിറങ്ങിയ 'ദൃശ്യം 2' തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു..! ഏപ്രില്‍ 10-ന് ചിത്രം ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മൂന്നാം ഭാഗം കാണുന്നതിനു മുമ്പ് രണ്ടാം ഭാഗം വലിയ സ്‌ക്രീനില്‍ ആസ്വദിക്കാനുള്ള അവസരമാണു പ്രേക്ഷകര്‍ക്കു ലഭിക്കുന്നത്.

Must Read
'മിറാഷ് ആദ്യം ആലോചിച്ചത് ഹിന്ദിയിൽ,നായകന്മാർ വിസമ്മതിച്ചു,ദൃശ്യം-4 സംഭവിച്ചേക്കാം'
'ദൃശ്യം 2' റിലീസ് പോസ്റ്റർ

അതേസമയം, വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3'-യുടെ റിലീസ് തീയതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ഏപ്രില്‍ രണ്ടിനു നിശ്ചയിച്ചിരുന്ന റിലീസ്, മേയ് 21-ലേക്കാണ് മാറ്റിയത്. നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസാണ് റിലീസ് നീട്ടിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. തീയതി മാറിയെങ്കിലും ചിത്രത്തിനായുള്ള ആവേശം ആരാധകര്‍ക്കിടയില്‍ ഒട്ടും കുറഞ്ഞിട്ടില്ല.

'ദൃശ്യം 3' പുതിയ റിലീസ്തീയതി പ്രഖ്യാപന പോസ്റ്റർ
'ദൃശ്യം 3' പുതിയ റിലീസ്തീയതി പ്രഖ്യാപന പോസ്റ്റർഅറേഞ്ച്ഡ്

മൂന്നാം ഭാഗത്തിന്റെ പ്രത്യേകതകളെക്കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ് സൂചന നല്‍കിയിരുന്നു. രണ്ടാം ഭാഗത്തില്‍നിന്നു വ്യത്യസ്തമായി, ഏറെ വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെയാകും മൂന്നാം ഭാഗം കടന്നുപോകുന്നത്. ആദ്യ ഭാഗത്തിന്റെ ശൈലിയോടു ചേര്‍ന്നുനില്‍ക്കുന്ന ആഖ്യാനശൈലിയാകും ഇതില്‍ സ്വീകരിക്കുക. ജോര്‍ജ്കുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Related Stories

No stories found.
Pappappa
pappappa.com