'അന്തിമ ഡയഗ്‌നോസിസ് പൂര്‍ത്തിയായിക്കഴിഞ്ഞു;പുതിയ അഡ്മിഷന്‍ ഡേറ്റ് ഉടന്‍'

'ഡോസ്' പോസ്റ്റർ
'ഡോസ്' പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

യുവതാരം സിജു വില്‍സനെ നായകനാക്കി നവാഗതനായ അഭിലാഷ് ആര്‍. നായര്‍ ഒരുക്കുന്ന മെഡിക്കല്‍ ത്രില്ലര്‍ 'ഡോസ്' തിയേറ്ററുകളിലെത്താന്‍ ഇനിയും കാത്തിരിക്കണം. ഏപ്രില്‍ 24-ന് ആണ് ചിത്രത്തിന്റെ റീലീസ് നിശ്ചയിച്ചിരുന്നത്. ഇത് മാറ്റിവച്ചതായി സോഷ്യല്‍ മീഡിയയിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചത്.

Must Read
കാക്കിയിൽ 'ദൃഢ'നായകനായി ഷെയ്ൻ,ട്രെയിലർ പുറത്തിറങ്ങി
'ഡോസ്' പോസ്റ്റർ

സിനിമയുടെ പ്രമേയത്തിന് അനുയോജ്യമായ രീതിയിലുള്ള കുറിപ്പിലൂടെയാണ് മാറ്റം പ്രഖ്യാപിച്ചത്. 'അന്തിമ ഡയഗ്‌നോസിസ് ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. പ്രേക്ഷകർക്ക് ഏറ്റവും മികച്ചതും തീവ്രവുമായ സിനിമാ അനുഭവം ഉറപ്പാക്കാനാണ് റിലീസ് മാറ്റുന്നത്. പുതിയ അഡ്മിഷൻ ഡേറ്റ് ഉടൻ പ്രഖ്യാപിക്കും' എന്ന് അണിയറ പ്രവർത്തകർ കുറിച്ചു. ഞെട്ടിക്കുന്ന യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

'ഡോസ്' പോസ്റ്റർ
'ഡോസ്' പോസ്റ്റർഅറേഞ്ച്ഡ്

ജഗദീഷ്, അശ്വിൻ കുമാർ, ദൃശ്യ രഘുനാഥ്, കൃഷ്ണ കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഗോപി സുന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു പ്രസാദാണ്. എഡിറ്റിങ് ശ്യാം ശശിധരനാണ് നിർവഹിക്കുന്നത്. മലയാളത്തിൽ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് സിജു വിൽസൺ. വി.കെ പ്രകാശിന്റെ 'ബാംഗ്ലൂർ ഹൈ', 'ബൂം ബാങ്', 'മുന്നോട്ട്', അരുൺ എം. ശിവന്റെ പേരിടാത്ത ചിത്രം എന്നിങ്ങനെ നിരവധി പ്രോജക്ടുകൾ നടന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 'ഡോസി'ന്റെ പുതിയ തീയതി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
Pappappa
pappappa.com