'ധൂമകേതു'വുമായി നിഖില വിമലും സജിൻ ​ഗോപുവും; റിലീസ് സെപ്റ്റംബർ 11ന്

'ധൂമകേതു' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'ധൂമകേതു' ഫസ്റ്റ് ലുക്ക് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

നിഖില വിമലും സജിൻ ​ഗോപുവും പ്രധാനവേഷങ്ങളിലെത്തുന്ന ധൂമകേതു റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രത്യേക വീഡിയോയിലൂടെയായിരുന്നു പ്രഖ്യാപനം. സെപ്റ്റംബർ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

Must Read
'മെറിബോയ്സി'ലെ മെറി എത്തി...ഇനി ആരാണ് ആ ബോയ്സ്?
'ധൂമകേതു' ഫസ്റ്റ് ലുക്ക് പോസ്റ്റർ

വെള്ളത്തിനടിയിൽ വച്ച് ചിത്രീകരിച്ച രം​ഗവുമായുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രധാനകഥാപാത്രങ്ങൾക്കൊപ്പമുള്ള, പ്രത്യേകതരത്തിലുള്ള മുഖംമൂടി ധരിച്ചവർ ആരെന്ന ആകാംക്ഷയാണ് ആദ്യ പോസ്റ്റർ ഉയർത്തിയത്. റിലീസ് പ്രഖ്യാപനപോസ്റ്ററിലും വീഡിയോയിലും ഈ മുഖംമൂടികൾ തന്നെയാണ് ശ്രദ്ധാകേന്ദ്രം.

'ധൂമകേതു' റിലീസ് അനൗൺസ്മെന്റ പോസ്റ്റർ
'ധൂമകേതു' റിലീസ് അനൗൺസ്മെന്റ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സ് എ ആന്റ് എച്ച്എസ് പ്രൊഡക്ഷൻസുമായി ചേർന്ന് അവതരിപ്പിക്കുന്ന ധൂമകേതുവിന്റെ സംവിധായകൻ സുധി മാഡിസൺ ആണ്. പ്രേക്ഷകപ്രശംസനേടിയ 'നെയ്മർ' എന്ന ചിത്രത്തിനുശേഷും സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് നിർമാണം.

രചന- സോണി ആൻഡ് മനു ഛായാ​ഗ്ര​ഹണം- ജിന്റോ ജോർജ്, എഡിറ്റർ- വിവേക് ഹർഷൻ, സംഗീതസംവിധാനം-അങ്കിത് മേനോൻ,പ്രൊഡക്ഷൻ ഡിസൈനർ- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം- മഷർ ഹംസ, ആക്ഷൻ- സ്റ്റീവൻ കുമാർ, സൗണ്ട് ഡിസൈനർ- രംഗനാഥ് രവി, മേക്കപ്പ്- ആർ.ജി വയനാടൻ, കാസ്റ്റിങ് ഡയറക്ടർ- ബിനോയ് നമ്പാല, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ- ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്സ്- വിഷ്ണു സുജാതൻ അസോസിയേറ്റ് ഡയറക്ടർ- നിഷാന്ത് എസ് പിള്ള, വാസുദേവൻ വി യു, വിഎഫ്എക്സ്- പിക്റ്റോറിയൽ എഫ്എക്സ്,പ്രോലാബ് വിഎഫ്എക്സ്, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, പ്രൊമോ സ്റ്റിൽസ്- വിഷ്ണുതണ്ടാശ്ശേരി, രോഹിത് കെ സുരേഷ്, സ്റ്റിൽസ്- സറീൻ ബാബു, പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്.

Pappappa
pappappa.com