

അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത അനിമേഷൻ സിനിമയായ 'പുണ്യകോടി'ക്കു ശേഷം പപ്പറ്റിക്ക മീഡിയ നിർമ്മിക്കുന്ന സിനിമയാണ് 'ധീ. പൂർണ്ണമായും സംസ്കൃത ഭാഷയിൽ നിർമ്മിക്കുന്ന ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമയാണിത്. പുണ്യകോടിയിലൂടെ ആഗോള പ്രശസ്തിയാർജ്ജിച്ച രവിശങ്കർ വെങ്കിടേശ്വരൻ ആണ് സിനിമയുടെ സംവിധായകൻ. സിനിമയുടെ അണിയറ പ്രവർത്തകർ മുഴുവനും മലയാളികളാണെന്നത് ശ്രദ്ധേയമാണ്.
പ്രമുഖ അഭിനേത്രിയും സംവിധായകയുമായ രേവതിയാണ് പ്രോജക്ടിന്റെ മെന്റർ. മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്: രചന-ടോണി മഠത്തിൽ,കോപ്രൊഡ്യൂസർ-സിന്ധു എസ്.എച്ച്, പ്രൊഡക്ഷൻ ഡിസൈനർ- ഗിരീഷ് എ.വി,എഡിറ്റർ- മനോജ് കണ്ണോത്ത്,ചായാഗ്രഹണം- പ്രതാപ് പി.നായർ,ലേഔട്ട്- ഷിബു മാധവൻ,എൻവയോൺമെൻറ്- ജൂബി ജോസഫ്,അനിമേറ്റര്‍മാർ-സുധീർ പി.എസ്, മാർട്ടിൻ ജോർജ്, ഹിരൺ കെ.യു.
ആഗോള നിലവാരത്തിലുള്ള നൂതനമായ അനിമേഷൻ സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷൻ ടീമും സിനിമയ്ക്ക് പിന്നിൽ അണിനിരക്കുന്നു. നിർമ്മാണത്തിൻ്റെ പ്രാരംഭ ഘട്ടത്തിലുള്ള സിനിമയുടെ നിർമ്മാണത്തിനും വിതരണത്തിനുമായി ഇന്ത്യയിലും വിദേശത്തുമുള്ള പാർട്ണർമാരെയും കോ-പ്രൊഡ്യൂസർമാരെയും തേടുന്നുണ്ടെന്ന് രവിശങ്കർ വെങ്കിടേശ്വരൻ അറിയിച്ചു. ഇമെയിൽ-puppetica.media@gmail.com