'എടീ...ജോസഫേട്ടന്റെ മകൻ രാവിലെ തന്നെ നല്ല ഹൈയിലാ...'; 'കോസ്മിക് സാംസൺ' ട്രെയിലറെത്തി

'കോസ്മിക് സാംസണ്‍' ട്രെയിലറിൽ സന്ദീപ് പ്രദീപ്
'കോസ്മിക് സാംസണ്‍' ട്രെയിലറിൽ സന്ദീപ് പ്രദീപ് സ്ക്രീൻ​ഗ്രാബ്
Published on: 

മലയാളത്തിലേക്ക് വീണ്ടുമൊരു സൂപ്പർ ഹീറോയുടെ വരവറിയിച്ച് കോസ്മിക് സാംസൺ ട്രെയിലർ എത്തി. യുവതാരം സന്ദീപ് പ്രദീപ് നായകനാവുന്ന ഈ ഫാന്റസി അഡ്വഞ്ചര്‍ സൂപ്പര്‍ഹീറോ ചിത്രം ഹ്യൂമറിന്റെ മിന്നലടി കൂടിയുള്ള സിനിമയാകും എന്ന സൂചനയാണ് ട്രെയിലർ നല്കുന്നത്.

Must Read
'ഡിസംബർ 24,2026... ടി.എസ്.ലൗലജൻ, റിപ്പോർട്ടിങ് ഫോർ ഡ്യൂട്ടി. ഓൺ ടൈം'
'കോസ്മിക് സാംസണ്‍' ട്രെയിലറിൽ സന്ദീപ് പ്രദീപ്

തിരക്കഥാകൃത്താകാൻ ആ​ഗ്രഹിച്ചുനടക്കുന്ന ചെറുപ്പക്കാരനാണ് സന്ദീപിന്റെ കഥാപാത്രം എന്നുവ്യക്തമാക്കിക്കൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. അൽഫോൺസ് പുത്രനുമുന്നിൽ കഥ വിവരിക്കുന്ന സന്ദീപിന്റെ ശബ്ദത്തിൽ നിന്നു തുടങ്ങുന്ന ട്രെയിലർ പിന്നീട് തമാശയിലേക്കും സൂപ്പർ ഹീറോ എലമെന്റുകളിലേക്കും വഴിമാറുന്നു. മുകേഷ് അവതരിപ്പിക്കുന്ന അച്ഛൻ കഥാപാത്രവും സന്ദീപും തമ്മിലുള്ള രം​ഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആകും എന്നും ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

'കോസ്മിക് സാംസണ്‍' ട്രെയിലറിൽ മുകേഷ്
'കോസ്മിക് സാംസണ്‍' ട്രെയിലറിൽ മുകേഷ്സ്ക്രീൻ​ഗ്രാബ്

ജയസൂര്യ നായകനായ 'ജോണ്‍ ലൂഥര്‍' എന്ന ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ ഒരുക്കിയ അഭിജിത്ത് ജോസഫ് ആണ് 'കോസ്മിക് സാംസണ്‍' സംവിധാനം ചെയ്തിരിക്കുന്നത്. അഭിജിത്ത് ജോസഫും അഭികേര്‍ഷ് വസന്തും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹീറോ ചിത്രമായ 'മിന്നല്‍ മുരളി'യുടെ നിർമാതാക്കളായ, സോഫിയ പോളിന്റെ 'വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്' ബാനറും ഡി ഗ്രൂപ്പിന്റെ മാനുവല്‍ ക്രൂസ് ഡാര്‍വിനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

'കോസ്മിക് സാംസണ്‍' ട്രെയിലറിൽ നിന്ന്
'കോസ്മിക് സാംസണ്‍' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

'മിന്നല്‍ മുരളി'യിലൂടെ ശ്രദ്ധേയനായ പ്രശസ്ത ആക്ഷന്‍ ഡയറക്ടര്‍ വ്ലാഡ് റിംബര്‍ഗ് ആണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്. സന്ദീപ് പ്രദീപിന് പുറമെ മുകേഷ്, മിയ ജോര്‍ജ്, അല്‍ത്താഫ് സലിം, അല്‍ഫോണ്‍സ് പുത്രന്‍, അനുരാജ് എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

'കോസ്മിക് സാംസണ്‍' ട്രെയിലറിൽ നിന്ന്
'കോസ്മിക് സാംസണ്‍' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സിബി മാത്യു അലക്‌സ് സംഗീതവും ദീപക് ഡി. മേനോന്‍ ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം നവംബര്‍ 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.