ഒളിഞ്ഞുനോക്കുന്ന 'കോസ്മിക് സാംസൺ'; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

'കോസ്മിക് സാംസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'കോസ്മിക് സാംസൺ' ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'കോസ്മിക് സാംസണ്‍' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മുൻവാതിലിലൂടെ ഒളിഞ്ഞുനോക്കിനില്കുന്ന ഡെലിവറി ബോയ് ആണ് സന്ദീപ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളികൾക്ക് ഒട്ടനവധി ബ്ലോക്ക്ബസ്റ്റർ സിനിമകൾ സമ്മാനിച്ചിട്ടുള്ള നിർമാണക്കമ്പനിയായ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ പത്താമത് ചിത്രമാണ് 'കോസ്മിക് സാംസൺ'.

Must Read
കുഞ്ചാക്കോബോബന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ 'ഉന്മാദം' ഓഗസ്റ്റ് ഏഴിന്
'കോസ്മിക് സാംസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ജയസൂര്യ ചിത്രം 'ജോണ്‍ ലൂഥറി'ന് ശേഷം അഭിജിത്ത് ജോസഫ് ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. മുകേഷ്, മിയ ജോര്‍ജ്, അല്‍ഫോണ്‍സ് പുത്രന്‍, അല്‍ത്താഫ് സലിം തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു. അഭിജിത്ത് ജോസഫും അഭികേര്‍ഷ് വസന്തും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളും മാനുവല്‍ ക്രൂസ് ഡാര്‍വിന്റെ ഡി ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മാണം. മലയാളത്തിനുപുറമേ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

'കോസ്മിക് സാംസണ്‍'പാക്കപ്പിനുശേഷം അഭിനേതാക്കളും അണിയറപ്രവർത്തകരും
'കോസ്മിക് സാംസണ്‍'പാക്കപ്പിനുശേഷം അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോ-അറേഞ്ച്ഡ്

ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ഹോളിവുഡ് സ്റ്റണ്ട് ഇതിഹാസം വ്ലാഡ് റിംബര്‍ഗ ആണ്. ദീപക് ഡി. മേനോന്‍ ഛായാഗ്രഹണവും സിബി മാത്യു അലക്‌സ് സംഗീതവും നിര്‍വഹിക്കുന്നു. ചമന്‍ ചാക്കോയാണ് ചിത്രസംയോജനം. സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- സൗണ്ട് ഫാക്ടർ, ആക്ഷൻ- വ്ലാഡ് റിംബർ​ഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആരിഷ് അസ്ലം, പ്രൊഡക്ഷൻ ഡിസൈൻ- ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യൂം- ധന്യ ബാലകൃഷ്ണൻ, ആർട്ട്- റോസ്മി അനുമോദ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,കണ്ടന്റ് ഹെഡ്-ലിൻസി വർ​ഗീസ്,മേക്കപ്പ്- ഷാജി പുൽപ്പള്ളി,വിഎഫ്എക്സ്-എ​ഗ് വൈറ്റ് വിഎഫ്ക്സ്,മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്,ഐ വിഎഫ്എക്സ്, പ്രോജക്ട് ഡിസൈൻ-സെഡിൻ പോൾ, കെവിൻ പോൾ പ്രൊഡക്ഷൻ മാനേജർ- റോജി പി കുര്യൻ, ഡിസ്ട്രിബ്യൂഷൻ ഹെഡ്- പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ സ്റ്റിൽസ്- അർജുൻ കല്ലിങ്കൽ, ഡിസൈൻ- യെല്ലോ ടൂത്ത്സ്,ആനിമേഷൻ-യൂനോയിൻസ്.

'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർഅറേഞ്ച്ഡ്
Summary

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ 'എക്കോ'യ്ക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ വർഷം തിരുവോണ ദിനത്തിൽ പ്രൊമോ വീഡിയോയിലൂടെ ആയിരുന്നു വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് പത്താമത് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. സോഫിയാ പോളിന്റെ നേതൃത്വത്തിലുള്ള വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് മലയാളികൾക്ക് മിന്നൽ മുരളി, RDX, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ലൂർ ഡേയ്സ് എന്നിങ്ങനെ ഒട്ടനവധി ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചിട്ടുണ്ട്.

Pappappa
pappappa.com