ജോണി ആന്റണിയുടെ കോമഡി ഡ്രാമ വരുന്നു; 'ക്രിസ്മസ് ഇൻ ജൂലായ്'

ജോണി ആന്റണിയുടെ കോമഡി ഡ്രാമ വരുന്നു; 'ക്രിസ്മസ് ഇൻ ജൂലായ്'
Published on

കോമഡി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ജോണി ആന്റണിയെ കേന്ദ്രകഥാപാത്രമാക്കി പ്രമുഖ പരസ്യസംവിധായകനായ ജിന്‍സ് ജോണ്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 'ക്രിസ്മസ് ഇന്‍ ജൂലായ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം തികച്ചും വ്യത്യസ്തമായ കോമഡി ഡ്രാമയായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

Must Read
നിഴൽപോലെ മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്മുഖൻ; 'ലോ ആന്റ് ഓർഡർ' ഫസ്റ്റ് ലുക്ക് എത്തി
ജോണി ആന്റണിയുടെ കോമഡി ഡ്രാമ വരുന്നു; 'ക്രിസ്മസ് ഇൻ ജൂലായ്'

റോബിന്‍സണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിനു രാജന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണിക്കൊപ്പം വലിയ താരനിര അണിനിരക്കുന്നുണ്ട്. മണികണ്ഠന്‍ ആചാരി, നിര്‍മല്‍ പാലാഴി, നോബി മാര്‍ക്കോസ്, സ്‌നേഹ ശ്രീകുമാര്‍, മാമുക്കോയ തങ്ങള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജിബിന്‍ എബ്രഹാം ആണ്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരിലും ശ്രദ്ധേയരാണുള്ളത്. ചന്ദ്രന്‍ രാമകൃഷ്ണന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് കിരണ്‍ ദാസ്. ജേക്സ് ബിജോയ് ആണ് പാട്ടുകളും പശ്ചാത്തല സംഗീതവും. ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ഉടന്‍ ആരംഭിക്കും.

Pappappa
pappappa.com