സി.രാധാകൃഷ്ണനെ 'മാക്ട' വിശിഷ്ടാംഗത്വം നല്കി ആദരിക്കും

സി.രാധാകൃഷ്ണൻ
സി.രാധാകൃഷ്ണൻഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ
Published on

പ്രമുഖ സാഹിത്യകാരനും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണനെ മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ (മാക്ട)വിശിഷ്ടാംഗത്വം നല്കി ആദരിക്കുന്നു. അഗ്നി,ഒറ്റയടിപ്പാതകൾ,പുഷ്യരാഗം,കനലാട്ടം തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവും സംവിധായകനുമായ സി.രാധാകൃഷ്ണൻ പ്രിയ,തുലാവർഷം,പിൻനിലാവ്, പാൽക്കടൽ തുടങ്ങി ഒട്ടേറെ മികച്ച സിനിമകളുടെ കഥാകൃത്തും തിരക്കഥാകൃത്തുമെന്ന നിലയിലും ചലച്ചിത്ര മേഖലയിൽ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള പ്രതിഭയാണ്.

Must Read
'സിനിമയാണ് ലഹരി'; ഓപ്പറേഷൻ തൂഫാനൊപ്പം കൈകോർത്ത് 'മാക്ട'യും
സി.രാധാകൃഷ്ണൻ

ആഗസ്റ്റ് ഇരുപതാം തിയതി രാവിലെ പതിനൊന്ന് മണിക്ക് എറണാകുളം കലൂർ ആസാദ് റോഡിലെ ആശ്രമം ലൈനിൽ ഉള്ള സി.രാധാകൃഷ്ണന്റെ വസതിയിലാണ് ആദരിക്കൽ ചടങ്ങ്. പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെ സാന്നിധ്യത്തിൽ 'മാക്ട' ഭാരവാഹികളും പ്രവർത്തകരും ചേർന്ന് സി. രാധാകൃഷ്ണന് സംഘടനയുടെ വിശിഷ്ടാംഗത്വം സമ്മാനിക്കുമെന്ന് മാക്ട ചെയർമാൻ ജോഷി മാത്യുവും ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റിയും അറിയിച്ചു.

Pappappa
pappappa.com