'ബൂം ബാങ്' ടൈറ്റിൽ പോസ്റ്റർ
'ബൂം ബാങ്' ടൈറ്റിൽ പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്

സിജുവിൽസൺ,സിദ്ധാർഥ് ഭരതൻ,നിഷാന്ത് സാ​ഗർ...'ബൂം ബാങ്ങി'ന് തുടക്കം

Published on

ബ്രിട്ടീഷ് സിനിമാസ് ബാനറിൽ ഹാരിസ് മൊയ്തുട്ടി, ജിഷ്ണു ശങ്കർ, ശ്രീധർ ചെനി, ജോജി ജിതേന്ദ്രൻ എന്നിവർ ചേർന്ന് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമായ ബൂം ബാങ് ചിത്രീകരണം ആരംഭിച്ചു. ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചി ചവറ കൾച്ചറൽ സെൻ്ററിൽ ‌പൂജ ചടങ്ങുകളോടെയാണ് ആരംഭിച്ചത്.

Must Read
ധ്യാൻ ഇനി 'തേവർ',ഷൂട്ടിങ് പൊള്ളാച്ചിയിൽ തുടങ്ങി
'ബൂം ബാങ്' ടൈറ്റിൽ പോസ്റ്റർ

സിജു വിൽസൺ, സിദ്ധാർഥ് ഭരതൻ, നിഷാന്ത് സാഗർ, അരുൺ കുര്യൻ, സുബിൻ ടാർസൻ, നിഹാദ് തൊപ്പി, മിഥുട്ടി, ദേവിക സതീഷ്, ഷാരിക്ക് മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിൻഷാദ് ഗുരുവായൂർ ആണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ -ഗിരീഷ് കൊടുങ്ങല്ലൂർ.

'ബൂം ബാങ്' ടൈറ്റിൽ പോസ്റ്റർ
'ബൂം ബാങ്' ടൈറ്റിൽ പോസ്റ്റർഅറേഞ്ച്ഡ്

ഛായാ​ഗ്രഹണം-ജിൻഷാദ് ഗുരുവായൂർ, എഡിറ്റിങ്- നിർമൽ ആർ, ആർട്ട് ഡയറക്ടർ- അനൂപ് വിജയകുമാർ, സംഗീതവും ഒറിജിനൽ സ്കോറും- ജുബൈർ മുഹമ്മദ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം- മെൽവി ജെ, ആക്ഷൻ കൊറിയോഗ്രാഫർ- റോബിൻ ടോം, ഓഡിയോഗ്രാഫി- ഗോകുൽ ഗോപിനാഥ്, സ്റ്റിൽസ്- രാഹുൽ എം സത്യൻ, എസ്. ബി. കെ. ഷുഹൈബ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- തൻവിൻ നസീർ, ചീഫ് അസോസിയേറ്റ് ഡിഒപി- ഹേമചന്ദ് ഹേമചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- പ്രസാദ് നമ്പ്യൻകാവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, എ.എസ് ദിനേശ്.

Pappappa
pappappa.com