'വാഴ 2' താഴെവീണു; 'ബെത്‌​ല​ഹേമി'ൽ പിറന്നു, മോളിവുഡ് ഇൻഡസ്ട്രി ഹിറ്റ്

'ബത്‍ലഹേം കുടുംബ യൂണിറ്റ്' പോസ്റ്റർ
'ബത്‍ലഹേം കുടുംബ യൂണിറ്റ്' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Published on

നി​വി​ൻ പോ​ളി​യും മ​മി​ത ബൈ​ജു​വും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ 'ബെത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്' കേ​ര​ള ബോ​ക്‌​സ് ഓ​ഫീ​സി​ൽ പു​തി​യ ച​രി​ത്രം കു​റി​ച്ചു. ചി​ത്രം കേ​ര​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന ക​ള​ക്ഷ​ൻ നേ​ടു​ന്ന ഇ​ൻ​ഡ​സ്ട്രി ഹി​റ്റാ​യി മാ​റി. 'വാ​ഴ 2: ബ​യോ​പി​ക് ഓ​ഫ് എ ​ബി​ല്യ​ൺ ബ്രോ​സ്' സ്ഥാ​പി​ച്ച റെ​ക്കോ​​ഡ് മ​റി​ക​ട​ന്നാ​ണ് ഗി​രീ​ഷ് എ.​ഡി സം​വി​ധാ​നം ചെ​യ്ത ​ചി​ത്രം ഒ​ന്നാ​മ​തെ​ത്തി​യ​ത്.

Must Read
രുക്മിണിക്ക് മൈസൂർപാക്ക് നൽകി നിവിൻ; 'NP 51' സെറ്റിൽ 'ബെത്‌ലഹേം' വിജയാഘോഷം
'ബത്‍ലഹേം കുടുംബ യൂണിറ്റ്' പോസ്റ്റർ

ബോ​ക്സ് ഓ​ഫീ​സ് ട്രാ​ക്കർമാരുടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം കേ​ര​ള​ത്തി​ൽ നി​ന്ന് മാ​ത്രം 130 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ചി​ത്രം ഇ​തു​വ​രെ നേ​ടി​യി​ട്ടു​ള്ള​ത്. ഈ ​വ​ർ​ഷം ത​ന്നെ 'ലോ​ക: ചാ​പ്റ്റ​ർ 1: ച​ന്ദ്ര'​യു​ടെ ക​ള​ക്ഷ​ൻ (126 കോ​ടി​യോ​ളം) മ​റി​ക​ട​ന്ന് 'വാ​ഴ 2' സ്വ​ന്ത​മാ​ക്കി​യ റെ​ക്കോ​ർ​ഡാ​ണ് തൊ​ട്ട​ടു​ത്ത മാ​സ​ങ്ങ​ളി​ൽ ത​ന്നെ 'ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്' തി​രു​ത്തി​യെ​ഴു​തി​യ​ത്.

'ബത്‍ലഹേം കുടുംബ യൂണിറ്റ്' പോസ്റ്ററിൽ നിവിൻപോളിയും മമിത ബൈജുവും
'ബത്‍ലഹേം കുടുംബ യൂണിറ്റ്' പോസ്റ്ററിൽ നിവിൻപോളിയും മമിത ബൈജുവുംകടപ്പാട്-ഫേസ്ബുക്ക്

ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ലും ചി​ത്രം വ​ൻ മു​ന്നേ​റ്റ​മാ​ണു ന​ട​ത്തു​ന്ന​ത്. പ്ര​മു​ഖ ബോ​ക്സ് ഓ​ഫീ​സ് ട്രാ​ക്കിങ് വെ​ബ്‌​സൈ​റ്റാ​യ സാ​ക്നി​ൽ​ക്കി​ന്‍റെ റിപ്പോർട്ടുകൾ പ്ര​കാ​രം ആ​ഗോ​ള​ത​ല​ത്തി​ൽ 288 കോ​ടി​യോ​ളം രൂ​പ ചി​ത്രം നേ​ടി​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 130.25 കോ​ടി രൂ​പ വി​ദേ​ശ മാ​ർ​ക്ക​റ്റു​ക​ളി​ൽനി​ന്നു മാ​ത്രം ചിത്രം നേടിയെന്നതും ശ്രദ്ധേയമാണ്.

'ബെത്‌ലഹേം കുടുംബ യൂണിറ്റി'ൽ നിവിൻപോളിയും മമിത ബൈജുവും
'ബെത്‌ലഹേം കുടുംബ യൂണിറ്റി'ൽ നിവിൻപോളിയും മമിത ബൈജുവുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

വ്യ​ത്യ​സ്ത പ്രാ​യ​ക്കാ​ർ ത​മ്മി​ലു​ള്ള പ്ര​ണ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണു ചിത്രം ഒരുക്കിയത്. ഗി​രീ​ഷ് എ.​ഡി ചി​ത്ര​ങ്ങ​ളു​ടെ ത​ന​ത് ന​ർമ​മു​ഹൂ​ർ​ത്ത​ങ്ങ​ളും നി​വി​ൻ-​മ​മി​ത ജോ​ഡി​യു​ടെ പ്ര​ക​ട​ന​വും പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ തി​യേ​റ്റ​റു​ക​ളി​ൽ വ​ലി​യ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, റോഷന്‍, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, ശ്യാം മോഹന്‍,മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രം ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലിഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പോസ്റ്റർ
‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

അ​തേ​സ​മ​യം, നി​വി​ൻ പോ​ളി ത​ന്‍റെ 51-ാമ​ത് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കു​ക​ളി​ലാണ്. നാ​ഷി​ദ് ഫാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ​ചി​ത്ര​ത്തിന്‍റെ സെ​റ്റി​ൽ വെ​ച്ച് 'ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്' നേ​ടി​യ വ​മ്പ​ൻ വി​ജ​യം അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷി​ച്ചി​രു​ന്നു. പ്ര​ശ​സ്ത ത​മി​ഴ് സം​വി​ധാ​യ​ക​ൻ റാം ​സം​വി​ധാ​നം ചെ​യ്യു​ന്ന നി​വിന്‍റെ 'ഏ​ഴ് ക​ട​ൽ ഏ​ഴ് മ​ലൈ' ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

Pappappa
pappappa.com