'സേ നോ ടു ഡ്രഗ്സ്' എന്ന് ഷൈൻ,'ബാം​ഗ്ലൂർ ഹൈ'ക്ക് തുടക്കം, സംവിധാനം-വി.കെ.പ്രകാശ്,നിർമാണം-കോൺഫിഡന്റ് ഗ്രൂപ്പ്

'ബാംഗ്ലൂർ ഹൈ'ടൈറ്റിൽ പോസ്റ്റർ
'ബാംഗ്ലൂർ ഹൈ'ടൈറ്റിൽ പോസ്റ്റർ അറേഞ്ച്ഡ്
Published on

മോഹൻലാലിന്റെ 'കാസനോവ', 'മരക്കാർ അറബിക്കടലിന്റെ സിംഹം', ടോവിനോ തോമസ് നായകനായ 'ഐഡന്റിറ്റി' തുടങ്ങിയ ബി​ഗ് ബജറ്റ് സിനിമകൾക്ക് ശേഷം കോൺഫിഡന്റ് ഗ്രൂപ്പ് ബാനറിൽ നിന്നുള്ള പന്ത്രണ്ടാമത്തെ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സിജു വിൽസൺ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ 'ബാംഗ്ലൂർ ഹൈ' എന്നാണ്. 'സേ നോ ടു ഡ്രഗ്സ്' എന്ന സന്ദേശവുമായെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ ലോഞ്ച് ബാംഗ്ലൂരിലെ സിയോൺ ഹിൽസ് ഗോൾഫ് കോഴ്‌സിൽ നടന്നു.

നിർമ്മാതാവും കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി.യുമായ സി.ജെ.റോയ്, സംവിധായകൻ വി.കെ.പ്രകാശ്, ഷൈൻ ടോം ചാക്കോ,തുടങ്ങിയവരും മറ്റു താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു. സമൂഹത്തിന് ശക്തമായ സന്ദേശം നല്കുന്ന ആകർഷകമായ എന്റർടൈനറായിരിക്കും ബാംഗ്ലൂർ ഹൈ എന്ന് നിർമാതാവ് സി.ജെ റോയ് പറഞ്ഞു. ചിത്രീകരണം ബാംഗ്ലൂരിൽ തുടങ്ങി.

'ബാംഗ്ലൂർ ഹൈ'പൂജാ ചടങ്ങിൽ നിർമാതാവും കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി.യുമായ സി.ജെ.റോയ് തിരിതെളിക്കുന്നു
'ബാംഗ്ലൂർ ഹൈ'പൂജാ ചടങ്ങിൽ നിർമാതാവും കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി.യുമായ സി.ജെ.റോയ് തിരിതെളിക്കുന്നു അറേഞ്ച്ഡ്

അനൂപ് മേനോൻ, ഐശ്വര്യ മേനോൻ, റിയ റോയ്, ഷാൻവി ശ്രീവാസ്തവ, അശ്വിനി റെഡ്ഡി, ബാബുരാജ്, അശ്വിൻ ജോസ്, പ്രശാന്ത് അലക്സാണ്ടർ, റിനോഷ് ജോർജ്, വിനീത് തട്ടിൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. രചന: ആശിഷ് രജനി ഉണ്ണികൃഷ്ണൻ. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്.

ഫോട്ടോഗ്രാഫി ഡയറക്ടർ: മനോജ് കുമാർ ഖട്ടോയ്, എഡിറ്റർ: നിധിൻ രാജ് അരോൾ, സംഗീതം: സാം സിഎസ്, ലൈൻ പ്രൊഡക്ഷൻ: ട്രെൻഡ്‌സ് ആഡ്ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബു എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്വയം മേത്ത, പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, സൗണ്ട് ഡിസൈൻ: അജിത് എ ജോർജ്, അസോസിയേറ്റ് ഡയറക്ടർ: ബിബിൻ ബാലചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: സുജാത രാജൈൻ, മേക്കപ്പ്: രേഷാം മൊർദാനി,പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റത്തിക്കൽ, സ്റ്റിൽസ്: കുൽസും സയ്യിദ, വിഷ്വൽ പ്രൊമോഷൻസ് : സ്‌നേക്പ്ലാന്റ്, ഡിസൈനുകൾ: വിൻസി രാജ്, പിആർഒ : പ്രതീഷ് ശേഖർ.

Related Stories

No stories found.
Pappappa
pappappa.com