പലപേരുകളിൽ ഒരമ്മയും മകനും...ചിദംബരം -ജിത്തു മാധവൻ ചിത്രം 'ബാലൻ' ട്രെയിലർ പുറത്ത്

'ബാലൻ' ട്രെയിലർ റിലീസ് പോസ്റ്റർ
'ബാലൻ' ട്രെയിലർ റിലീസ് പോസ്റ്ററിൽ നിന്ന് അറേഞ്ച്ഡ്
Published on

കാൻ ഫിലിം ഫെസ്റ്റിവലിൽ വിജയകരമായി പ്രദർശിപ്പിച്ചതു മുതൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ 'ബാലൻ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. പ്രഖ്യാപനം മുതൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് മുതൽ വലിയ ആകാംക്ഷയാണ് പ്രേക്ഷകരിൽ സൃഷ്ടിച്ചത്.

Must Read
'പാൻ ഇന്ത്യയല്ല..അതുക്കും മേലെ...'പാൻ നളിനിനൊപ്പം കാനിൽ 'ബാലൻ' ടീം; പ്രീമിയർ ഇന്ന്
'ബാലൻ' ട്രെയിലർ റിലീസ് പോസ്റ്റർ

ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിച്ചുകൊണ്ടിരിക്കെ, ഇന്ത്യൻ ചലച്ചിത്രമേഖലയിലുടനീളമുള്ള പ്രമുഖ താരങ്ങൾ ചേർന്ന് ഒന്നിലധികം ഭാഷകളിൽ ബാലൻ്റെ ട്രെയിലർ പുറത്തിറക്കി. അജയ് ദേവ്ഗൺ, സൂര്യ ശിവകുമാർ, നാഗ ചൈതന്യ, രാജ് ബി.ഷെട്ടി എന്നിവർ യഥാക്രമം ചിത്രത്തിൻ്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ട്രെയിലർ റിലീസ് ചെയ്തു.

'ബാലൻ' ട്രെയിലറിൽ നിന്ന്
'ബാലൻ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ട്രെയിലറിനും ചിത്രത്തിനും ആശംസകൾ നേർന്നുകൊണ്ട് ഒട്ടേറെ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. വ്യക്തിത്വം, സ്വത്വം, അതിജീവനം എന്നീ വിഷയങ്ങളിൽ വേരൂന്നിയ, ആഴത്തിലുള്ള മാനുഷികവും വൈകാരികവുമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമാനുഭവത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്നത്. സസ്പൻസ്, ത്രിൽ, ദുരൂഹത എന്നിവ നിറച്ചാണ് ഇതൊരുക്കിയിരിക്കുന്നത്. ഒരമ്മയുടെയും മകന്റെയും ദുരൂഹജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലം എന്ന സൂചനയാണ് ട്രെയിലറിലുള്ളത്. 'ആവേശം','രോമാഞ്ചം' എന്ന സിനിമകളുടെ സംവിധായകൻ ജിത്തു മാധവൻ രചിച്ച ചിത്രം സംവിധാനം ചെയ്തത് 'മഞ്ഞുമ്മൽ ബോയ്സി'ലൂടെ ചരിത്രം സൃഷ്ടിച്ച ചിദംബരം ആണ്.

'ബാലൻ' ട്രെയിലറിൽ നിന്ന്
'ബാലൻ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് 'ബാലൻ ദി ബോയ്' അവതരിപ്പിക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പാൻ ഇന്ത്യൻ റിലീസായി 2026 ജൂൺ 19 ന് മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ബാലൻ തിയേറ്ററുകളിലെത്തും.

ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിങ് ഡയറക്ടർ/എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസോസിയേറ്റ് പ്രൊഡ്യൂസർമാർ - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർമാർ- ബിനു ബാലൻ, എസ്. കെ.ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്, പിആർഒ- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Pappappa
pappappa.com