ബി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ഫെ​ഫ്ക ജ​ന​. സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​ച്ചു

ബി.ഉണ്ണികൃഷ്ണൻ
ബി.ഉണ്ണികൃഷ്ണൻഫോട്ടോ-അറേഞ്ച്ഡ്
Published on

മ​ല​യാ​ള സി​നി​മ​യി​ലെ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഫ്ക​യു​ടെ (FEFKA) ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നു പ്ര​മു​ഖ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ രാ​ജിവ​ച്ചു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണു സ്ഥാ​ന​മൊ​ഴി​യു​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

Must Read
'കേരളരാഷ്ട്രീയത്തിന്റെ കണ്ണാടി': 'പ്രതിഛായ'യെ പ്രശംസിച്ച് ഷാജികൈലാസും എ.കെ.സാജനും
ബി.ഉണ്ണികൃഷ്ണൻ

ഫെ​ഫ്ക രൂ​പീ​കൃ​ത​മാ​യ കാ​ലം മു​ത​ൽ സം​ഘ​ട​ന​യു​ടെ നേ​തൃ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​യാ​ണ് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ. ഏ​റെ​ക്കാ​ല​മാ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​വി വ​ഹി​ക്കു​ന്ന താ​ൻ മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും പു​തി​യ നേ​തൃ​ത്വം വ​ര​ണ​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. ഇ​തി​നു​മു​മ്പും പ​ല​ത​വ​ണ അ​ദ്ദേ​ഹം രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും സഹപ്രവർത്തകരുടെ അഭ്യർഥനയെ തുടർന്ന് സ്ഥാനത്ത് തുടരുകയായിരുന്നു. പക്ഷേ ഇ​പ്പോ​ൾ അദ്ദേഹം ഔ​ദ്യോ​ഗി​ക​മാ​യി രാജി പ്രഖ്യാപിച്ചിരിക്കുകയാണ്.

ബി. ​ഉ​ണ്ണി​ക്കൃ​ഷ്ണന്‍റെ രാ​ജി ഫെ​ഫ്ക ജ​ന​റ​ൽ ബോ​ഡി വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും. ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​യി​രി​ക്കും സം​ഘ​ട​ന ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. സി​നി​മാമേ​ഖ​ല​യി​ലെ തൊ​ഴി​ൽ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ലും ത​ർ​ക്ക​ങ്ങ​ളി​ലും ഫെ​ഫ്ക​യെ ശ​ക്ത​മാ​യി ന​യി​ച്ചി​രു​ന്ന നേ​തൃ​ത്വ​ത്തിന്‍റെ മാ​റ്റം സി​നി​മാലോ​ക​ത്ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​തു​റ​ന്നിരിക്കുകയാണ്.

Related Stories

No stories found.
Pappappa
pappappa.com