തിരക്കഥയില്‍ ആശയക്കുഴപ്പമില്ല, 'അതിമനോഹരം'ഷൂട്ടിങ് മുടങ്ങിയിട്ടില്ല:തരുൺമൂർത്തി

മോഹൻലാലിനൊപ്പം തരുൺ മൂർത്തി
മോഹൻലാലിനൊപ്പം തരുൺ മൂർത്തിഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Published on

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ 'തുടരും' എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ വലിയ ആവേശത്തിലായിരുന്നു. തൊടുപുഴയില്‍ 'അതിമനോഹരം' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവെയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ച വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.

Must Read
'അതിമനോഹരം' അടിപ്പടമല്ല;'തുടരും' താരതമ്യം അരുത്: തരുണ്‍ മൂര്‍ത്തി
മോഹൻലാലിനൊപ്പം തരുൺ മൂർത്തി

ചിത്രത്തിന്റെ തിരക്കഥയില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉടലെടുത്തെന്നും, ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവെച്ചെന്നുമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍. ആരാധകരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ ഈ വാര്‍ത്ത വസ്തുതാവിരുദ്ധമെന്നാണ് സംവിധായകന്‍ തരുൺ മൂർത്തിയുടെ പ്രതികരണം.

മോഹൻലാലിനൊപ്പം തരുൺ മൂർത്തി
മോഹൻലാലിനൊപ്പം തരുൺ മൂർത്തിഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

തന്റെ സിനിമയെക്കുറിച്ച് ഉയര്‍ന്ന വ്യാജ വാര്‍ത്തകളോട് വളരെ ശക്തമായ ഭാഷയിലാണ് സംവിധായകന്‍ പ്രതികരിച്ചത്: 'തിരക്കഥയിലെ പ്രശ്‌നങ്ങള്‍ കാരണം ഷൂട്ടിങ് നിര്‍ത്തിവെച്ചു എന്ന വാര്‍ത്തകള്‍ തികച്ചും വ്യാജമാണ്. കഴിഞ്ഞ 78 ദിവസങ്ങളായി തൊടുപുഴയില്‍ ഞങ്ങളുടെ ചിത്രീകരണം തടസമില്ലാതെ നടക്കുന്നുണ്ട്.' തരുണ്‍ പറഞ്ഞു.

'അതിമനോഹരം' സെറ്റിലെ പെരുന്നാൾ ആ​ഘോഷം
'അതിമനോഹരം' സെറ്റിലെ പെരുന്നാൾ ആ​ഘോഷംഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

സോഷ്യല്‍ മീഡിയയില്‍ റീച്ചും ലൈക്കുകളും നേടുന്നതിനുവേണ്ടി മാത്രം ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ ചമച്ചുണ്ടാക്കരുതെന്നും, ഇത് സിനിമയ്ക്കായി രാപ്പകല്‍ കഠിനാധ്വാനം ചെയ്യുന്നവരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. ചിത്രീകരണം ചില ദിവസങ്ങളില്‍ തടസപ്പെടാന്‍ കാരണം മഴയാണെന്ന് സംവിധായകന്‍ വ്യക്തമാക്കി. കനത്ത മഴ കാരണം പ്ലാനുകളില്‍ മാറ്റം വരുത്തേണ്ടി വരുന്നുണ്ടെങ്കിലും, ആവേശത്തോടെയാണ് ലാലേട്ടനും അണിയറപ്രവര്‍ത്തകരും ഷൂട്ടിങ്ങുമായി മുന്നോട്ടുപോകുന്നത്.

'അതിമനോഹരം' ടൈറ്റിൽ പോസ്റ്റർ
'അതിമനോഹരം' ടൈറ്റിൽ പോസ്റ്റർഫോട്ടോ-അറേഞ്ച്ഡ്

'L366' എന്നായിരുന്നു ചിത്രത്തിന് താത്കാലികമായി നല്കിയിരുന്ന പേര്. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ താടിവടിച്ച്,മീശപിരിച്ച് പ്രത്യക്ഷപ്പെടുന്ന ചിത്രം അദ്ദേഹത്തിന്റെ ആദ്യ ലുക്ക് പുറത്തുവന്നപ്പോൾ തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ആ​ഷി​ഖ് ഉ​സ്മാ​ൻ നി​ർമി​ക്കു​ന്ന ചിത്രത്തിന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് ര​വി​യാ​ണ്. മീരാ ജാസ്മിനാണ് നായിക. 2013-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'ലേ​ഡീ​സ് ആ​ൻ​ഡ് ജെന്‍റി​ൽ​മാ​ൻ’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​തി​നു​മു​മ്പ് മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മീ​ര ജാ​സ്മി​ൻ ഒ​രു മു​ഴു​നീ​ള വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. 13 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ ഇ​രു​വ​രും വെ​ള്ളി​ത്തി​ര​യി​ൽ വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​തെന്ന പ്രത്യേകതയും 'അതിമനോഹര'ത്തിനുണ്ട്.

മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Pappappa
pappappa.com