പുതുമുഖങ്ങളുമായി 'അരൂപി', ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

'അരൂപി'ഫസ്റ്റ് ലുക്ക് പോസ്റ്റർ
'അരൂപി'ഫസ്റ്റ് ലുക്ക് പോസ്റ്ററിൽനിന്ന്അറേഞ്ച്ഡ്
Published on

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച്, ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അരൂപി' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ദേശീയ അവാർഡ് ജേതാവ് എം.ആർ രാജാകൃഷ്ണൻ, ഗോപി സുന്ദർ,കിഷൻ മോഹൻ,എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സൗണ്ട് ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്തിരിക്കുന്നത്.

Must Read
കുട്ടിച്ചാത്തനിലെ കറങ്ങുന്ന മുറിയും,​ ഗേളിയുടെ വീടും, കെ.ശേഖർ എന്ന അദ്ഭുതവും
'അരൂപി'ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഹൊറർ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ വൈശാഖ് രവി,ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല, ജോയ് മാത്യു,സിന്ധു വർമ്മ,അഭിലാഷ് വാര്യർ,കിരൺ രാജ്,ആദിത്യ രാജ്, മാത്യു രാജു,കണ്ണൻ സാഗർ,എ കെ വിജുബാൽ,നെബു എബ്രഹാം,വിനയ്, ആൻറണി ഹെൻറി,വിഷ്ണു കാന്ത്, വൈഷ്ണവ്,ജോജോ ആൻറണി,സുജ റോസ്,ആൻ മരിയ,അഞ്ജന മോഹൻ,രേഷ്മ,സംഗീത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'അരൂപി'ഫസ്റ്റ് ലുക്ക് പോസ്റ്റർ
'അരൂപി'ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

അമൽ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി. കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. എഡിറ്റിങ്ങ്-വി. ടി. വിനീത്,ഓഡിയോഗ്രാഫി-എം ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, കലാസംവിധാനം-മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം-ഷാജി കൂനമാവ്, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി. മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ- അഭിഷേക്, നൃത്തസംവിധാനം- ടിബി ജോസഫ്, സ്റ്റിൽസ്- സതീഷ്, ഡിജിറ്റൽ മാർക്കറ്റിങ്-ജാങ്കോ സ്പേസ്, സ്റ്റുഡിയോ- സപ്ത റെക്കോർഡ്സ്, പോസ്റ്റർ-പാൻഡോട്ട്, പിആർഒ-വിവേക് വിനയരാജ്, എ.എസ് ദിനേശ്.

Related Stories

No stories found.
Pappappa
pappappa.com