'കൊറെ കാലമായി ഈ സിറ്റി നിൻ്റെയൊക്കെ കയ്യിലല്ലേ? ഇനി കൊച്ച് പയിലള് വരട്ടെ...... '

'അങ്കം അട്ടഹാസം' ട്രയിലറിൽ നിന്ന്
'അങ്കം അട്ടഹാസം' ട്രയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ചോര തെറിക്കും ആക്ഷൻരം​ഗങ്ങളുമായി 'അങ്കം അട്ടഹാസം' ട്രയിലർ പുറത്തിറങ്ങി. ചോര കണ്ട് അറപ്പ് മാറാത്ത തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ കഥയുമായെത്തുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ഡ്രാമ ത്രില്ലറാണ് ചിത്രം.

മോഹൻലാൽ, സുരേഷ് ഗോപി,കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഗോകുൽ സുരേഷ്, ശോഭന, മഞ്ജു വാര്യർ, മമിതാ ബൈജു, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുജിത് എസ്.നായർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം അനിൽകുമാർ ജി, സാമുവൽ മത്തായി (USA) എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

Must Read
ഇന്ദ്രവതി ചൗഹാൻ മലയാളത്തിലേക്ക്; 'പുഷ്പ'യിലെ പാട്ടുകാരി ഇനി 'അങ്കം അട്ടഹാസ'ത്തിൽ
'അങ്കം അട്ടഹാസം' ട്രയിലറിൽ നിന്ന്

നന്ദു, അലൻസിയർ, എം എ നിഷാദ്, അന്നാ രാജൻ, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത് മോഹൻ രാജേശ്വരി, കുട്ടി അഖിൽ എന്നിവരും മറ്റു കഥാപാത്രങ്ങളാകുന്നു. പുതുമുഖം അംബികയാണ് നായിക.

പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ആക്ഷൻ കോറിയോഗ്രാഫി ഫിനിക്സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബെ്ളയിസ് ടീമാണ്. പൂർണ്ണമായും തിരുവനന്തപുരത്ത് ചിത്രീകരിച്ച ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം - ശിവൻ എസ്. സംഗീത്, എഡിറ്റിങ് - പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്, സംഗീതം - ശ്രീകുമാർ വാസുദേവ്, അഡ്വ. ഗായത്രി നായർ, ഗാനരചന - ഡസ്റ്റൺ അൽഫോൺസ്, ഗായിക - ഇന്ദ്രവതി ചൗഹാൻ (പുഷ്പ ഫെയിം), കല- അജിത് കൃഷ്ണ, ചമയം - സൈജു നേമം, കോസ്റ്റ്യും - റാണ പ്രതാപ്, പശ്ചാത്തല സംഗീതം - ആൻ്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി ബിനോയ് ബെന്നി, ഡിസൈൻസ് - ആൻ്റണി സ്റ്റീഫൻ, സ്റ്റിൽസ് - ജിഷ്ണു സന്തോഷ്, പിആർഒ - അജയ് തുണ്ടത്തിൽ.

Related Stories

No stories found.
Pappappa
pappappa.com