'അനന്തൻകാട്' ജൂൺ 25ന്,ആക്ഷനും ആകാംക്ഷയും നിറച്ച് ടീസർ

'അനന്തൻകാട്' ടീസർ പോസ്റ്റർ
'അനന്തൻകാട്' ടീസർ പോസ്റ്റർഅറേഞ്ച്ഡ്
Published on

മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന 'അനന്തൻ കാട്' എന്ന ചിത്രത്തിൻ്റെ പ്രദർശന തീയതി പ്രഖ്യാപിച്ചു. പ്രത്യേക ടീസറിലൂടെയായിരുന്നു പ്രഖ്യാപനം. പ്രശസ്ത നടൻ ആര്യയ്ക്കൊപ്പം മലയാളം,തമിഴ്, തെലുഗു,കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

Must Read
'കാട്ടാള'നെ തകര്‍ക്കാന്‍ 'ദൃശ്യം 3' പിആര്‍ ടീം? അത് വ്യാജവാർത്ത എന്ന് പെപ്പെ
'അനന്തൻകാട്' ടീസർ പോസ്റ്റർ

ഗോകുലം ഗോപാലൻ, ബൈജു ഗോപാലൻ,വി സി പ്രവീൺ,കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'അനന്തൻ കാട്' ജൂൺ 25-ന് ബിഗ് ഡ്രീംസ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ഇന്ദ്രൻസ്, മുരളി ഗോപി, ദേവ് മോഹൻ, അപ്പാനി ശരത്, വിജയരാഘവൻ, നിഖില വിമൽ, ശാന്തി, റെജീന കാസാൻഡ്ര, സാഗർ സൂര്യ, പുഷ്പയിലൂടെ മലയാളികൾക്ക് പരിചിതനായ സുനിൽ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്.യുവയാണ്. സംഗീതം-അജ്നീഷ് ലോകനാഥ്,എഡിറ്റർ- രോഹിത് വി എസ് വാരിയത്ത്, സംഗീതം- ബി അജനീഷ് ലോക്നാഥ്, പ്രൊഡക്ഷൻ ഡിസൈനർ-രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ-ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ-ബിനോയ് സദാശിവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജെയിൻ പോൾ, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, മേക്കപ്പ്- ബൈജു എസ്, ശബ്ദമിശ്രണം- വിഷ്ണു പി സി,സൗണ്ട് ഡിസൈൻ-അരുൺ എസ് മണി,ഗാനരചന- മുരളി ഗോപി, ആലാപനം-മുരളി ഗോപി, കളറിസ്റ്റ്- ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ-എം എസ് അരുൺ, വിഎഫ്എക്സ്- ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം-അരുൺ മനോഹർ,സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ,പിആർഒ-എ.എസ്.ദിനേശ്

Pappappa
pappappa.com