'അനന്തൻകാടി'ന് പതിഞ്ഞ തുടക്കം,ആദ്യദിന ​ഗ്രോസ് കളക്ഷൻ പുറത്ത്

'അനന്തൻ കാട്' പോസ്റ്റർ
'അനന്തൻ കാട്' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത 'അനന്തന്‍ കാട്' എന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിലെ പ്രകടനങ്ങളെ സിനിമാപ്രേമികള്‍ പ്രശംസിക്കുന്നുണ്ടെങ്കിലും, ബോക്‌സ്ഓഫീസില്‍ വലിയ തരംഗം സൃഷ്ടിക്കാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ആഴ്ചയവസാനം ചിത്രം മികച്ച കളക്ഷനിലേക്കെത്തുമെന്നും ട്രേഡ് അനലിസ്റ്റുകളിൽ ചിലര്‍ അഭിപ്രായപ്പെടുന്നു.

Must Read
'അനന്തൻകാട്' ആക്ഷനിൽ ഒകെയാണ്...ആഴത്തിലോ..?
'അനന്തൻ കാട്' പോസ്റ്റർ

ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം, റിലീസ് ദിനത്തില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍നിന്ന് 74 ലക്ഷം രൂപയാണ് ചിത്രം ഗ്രോസ് കളക്ഷനായി നേടിയത്. ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ 65 ലക്ഷം രൂപയാണ്. തമിഴ്, മലയാളം എന്നീ രണ്ട് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തിന് മലയാളം പതിപ്പില്‍ നിന്ന് 45 ലക്ഷവും തമിഴ് പതിപ്പില്‍ നിന്ന് 20 ലക്ഷവുമാണ് ആദ്യദിനം നേടാനായത്.

'അനന്തൻ കാട്' പോസ്റ്റർ
'അനന്തൻ കാട്' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

തെന്നിന്ത്യന്‍ താരം ആര്യയുടെ ശക്തമായ കഥാപാത്രമാണ് ചിത്രത്തിലേത്. ഇന്ദ്രന്‍സ്, നിഖില വിമല്‍, റെജീന കസാന്‍ഡ്ര, സിദ്ദിഖ്, ദേവ് മോഹന്‍, രണ്‍ജി പണിക്കര്‍, ശാന്തി ബാലചന്ദ്രന്‍, വിജയരാഘവന്‍, അപ്പാനി ശരത് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

കാന്താര ഫെയിം ബി. അജനീഷ് ലോക്‌നാഥ് സംഗീതവും, എസ്. യുവ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

Pappappa
pappappa.com