'അ​ഭി​ന​യ​ത്തി​ൽ ശ്രദ്ധിക്കണം'; ഐ​ശ്വ​ര്യല​ക്ഷ്മിക്കും സോ​ഷ്യ​ൽ മീ​ഡി​യ മടുത്തു

ഐശ്വര്യലക്ഷ്മി
ഐശ്വര്യലക്ഷ്മിഫോട്ടോ- ഐശ്വര്യലക്ഷ്മിയുടെ ഫേസ്ബുക്ക് പേജിൽനിന്നുള്ളത്
Published on

മലയാളത്തിൽ നിന്ന് തെന്നിന്ത്യൻ താരപദവിയിലേക്കുയർന്ന ഐ​ശ്വ​ര്യല​ക്ഷ്മി സോ​ഷ്യ​ൽ മീ​ഡി​യ വി​ടുന്നതായി പ്രഖ്യാപിച്ചു. സമൂഹമാധ്യങ്ങൾ മ​ടു​ത്തു​വെ​ന്ന് ന​ടി തന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യിൽ കുറിച്ചു. അഭിനയത്തിലും സിനിമയിലും ജീ​വി​ത​ത്തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് താ​ൻ സമൂഹമാധ്യമങ്ങൾ ഉപേക്ഷിക്കുന്നതെന്നും തന്നെ സ്നേഹിക്കുന്നവർക്കായി എഴുതിയ കുറിപ്പിൽ തെന്നിന്ത്യൻ സുന്ദരി പറഞ്ഞു. കഴിഞ്ഞദിവസം അനുഷ്ക ഷെട്ടിയും സോഷ്യൽ മീഡിയയോട് താത്കാലികമായി വിടപറയുകയാണെന്ന് പ്രഖ്യാപിച്ചിരുന്നുയ

'സോ​ഷ്യ​ൽ മീ​ഡി​യയുടെ ഉപയോഗംമൂലം ജോ​ലി​യിൽ ശ്ര​ദ്ധിക്കാൻ കഴിയാതെപോകുന്നു. അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ൽ ക​രി​യ​റി​ന് സോ​ഷ്യ​ൽ മീ​ഡി​യ ആ​വ​ശ്യ​മാ​ണെ​ന്ന ആ​ശ​യം വ​ള​രെ​ക്കാ​ല​മാ​യി എനിക്കുണ്ടായിരുന്നു. ചലച്ചിത്രലോകത്തു നിലനിൽക്കാൻ സോ​ഷ്യ​ൽ മീ​ഡി​യ അക്കൗണ്ടുകൾ ആ​വ​ശ്യ​വുമാണ്. കാ​ല​ത്തി​ന​നു​സ​രി​ച്ച് നീ​ങ്ങേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് ഞാ​ൻ ക​രു​തി, പ്ര​ത്യേ​കി​ച്ച് ന​മ്മ​ൾ നിലനിൽക്കുന്ന വ്യ​വ​സാ​യ​ത്തിന്‍റെ സ്വ​ഭാ​വം ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ. പലപ്പോഴും സമൂഹമാധ്യമങ്ങൾ എന്‍റെ ജോ​ലി​യെയും അന്വേഷണത്തെയും പ്രതികൂലമായി ബാധിച്ചു. എ​ന്നി​ൽനി​ന്ന് യ​ഥാ​ർ​ഥ ചി​ന്ത​ക​ളെ എ​ടു​ത്തു​ക​ള​ഞ്ഞു. എന്‍റെ ഭാ​ഷ​യെ​യും ബാ​ധി​ച്ചു. ല​ളി​ത​മാ​യ ആ​ന​ന്ദ​ങ്ങ​ളെയും ഇല്ലാതാക്കി...' ഐശ്വര്യലക്ഷ്മി പറഞ്ഞു.

ഐശ്വര്യലക്ഷ്മി
'ഘാട്ടി'യുടെ പരാജയം,സോഷ്യല്‍ മീഡിയയോട് വിടപറഞ്ഞ് അനുഷ്‌ക ഷെട്ടി

ആളുകൾ ചിലപ്പോൾ, ത​ന്നെ മ​റ​ന്നു​പോ​യേ​ക്കാമെന്നും താരം പറഞ്ഞു. 'ആ റിസ്ക് ഞാൻ ഏറ്റെടുക്കുന്നു. ജീ​വി​ത​ത്തി​ൽ കൂ​ടു​ത​ൽ അ​ർഥ​വ​ത്താ​യ ബ​ന്ധ​ങ്ങ​ളും സി​നി​മ​യും ഞാ​ൻ സൃ​ഷ്ടി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. ഞാ​ൻ അ​ർ​ഥവ​ത്താ​യ സി​നി​മ ചെയ്യുകയാണെങ്കിൽ, എ​നി​ക്ക് സ്നേ​ഹം ന​ൽ​കൂ... സ​ന്തോ​ഷ​ത്തോ​ടെ, ഐ​ശ്വ​ര്യ ല​ക്ഷ്മി.' കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

തമിഴ് ചിത്രമായ ഗാ​ട്ട ഗു​സ്തി 2, മ​ല​യാ​ളം ചി​ത്ര​മാ​യ ആ​ശ, തെ​ലു​ങ്ക് ചി​ത്ര​മാ​യ എ​സ്​വൈ​ജി തുടങ്ങിയവയാണ് ഐശ്വര്യലക്ഷ്മിയുടെ പുതിയ പ്രോജക്ടുകൾ.

Related Stories

No stories found.
Pappappa
pappappa.com