

100 കോടി രൂപ നൽകിയാലും ഇനി സോഷ്യൽ മീഡിയയിലേക്ക് മടങ്ങിയെത്തില്ലെന്ന നിലപാടിലുറച്ച് നടി ഐശ്വര്യ ലക്ഷ്മി. സോഷ്യൽ മീഡിയയിലെ നെഗറ്റിവിറ്റിയും ഓൺലൈൻ അധിക്ഷേപങ്ങളും കാരണം തനിക്ക് അവിടെ ഒരിക്കലും സുരക്ഷിതത്വം തോന്നിയിരുന്നില്ലെന്ന് താരം വ്യക്തമാക്കി
ശരീരത്തെക്കുറിച്ചുള്ള മോശം കമന്‍റുകളും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതുമൊക്കെ വ്യക്തിജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഒരു മോശം കമന്‍റ് കണ്ടാൽ എല്ലാവരും നമ്മളെ വെറുക്കുകയാണെന്ന് തോന്നിപ്പോകും. ആളുകളെ നേരിട്ടു കാണുമ്പോൾ പോലും മടിയോടെ പെരുമാറുന്ന അവസ്ഥയിലേക്ക് സോഷ്യൽ മീഡിയ തന്നെ മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുന്നത് കൂടുതൽ സന്തോഷം നൽകുന്നുണ്ടെന്ന് ഐശ്വര്യ പറഞ്ഞു.
പ്രതിദിനം 100 കോടി രൂപ നൽകിയാൽ പോലും ഇനി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് മടങ്ങിവരില്ലെന്നാണ് താരം വ്യക്തമാക്കുന്നത്. എന്നാൽ സിനിമകളുടെ വിശേഷങ്ങളും വാർത്തകളും അറിയാനായി തന്‍റെ വളർത്തുനായയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് താരം ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഐശ്വര്യ ലക്ഷ്മി തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂർണമായും ഉപേക്ഷിച്ചത്.
നിലവിൽ വിഷ്ണു വിശാലിനൊപ്പമുള്ള 'ഗാട്ട ഗുസ്തി 2' വിന്‍റെ വിജയം ആഘോഷിക്കുകയാണ് ഐശ്വര്യലക്ഷ്മി. കൂടാതെ മലയാളത്തിലും തമിഴിലുമായി തെലുങ്കിലുമായി നിരവധി പ്രോജക്ടുകളും താരത്തിന്‍റേതായി ഒരുങ്ങുന്നത്.