അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി

അഹാനകൃഷ്ണയും നിമിഷ് രവിയും വിവാഹച്ചടങ്ങിൽ. സമീപം ദുൽഖർ സൽമാൻ
അഹാനകൃഷ്ണയും നിമിഷ് രവിയും വിവാഹച്ചടങ്ങിൽ. സമീപം ദുൽഖർ സൽമാൻഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on

നടി അഹാന കൃഷ്ണയും ഛായാ​ഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം കോവളത്തെ ടാജ് റിസോർട്ടിൽ വച്ചായിരുന്നു. അടുത്തബന്ധുക്കളെ കൂടാതെ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള ചുരുക്കം സുഹൃത്തുക്കളും വിവാഹത്തിന് സാക്ഷിയായി. വിവാഹചിത്രങ്ങൾ അഹാന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു.

അഹാനകൃഷ്ണയും നിമിഷ് രവിയും വിവാഹച്ചടങ്ങിൽ
അഹാനകൃഷ്ണയും നിമിഷ് രവിയും വിവാഹച്ചടങ്ങിൽഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

'നിന്നെ 20 ൽ കണ്ടുമുട്ടി. 30 ൽ വിവാഹം. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, ബോയ്‌ഫ്രണ്ട്, പങ്കാളി, സോൾമേറ്റ്, ആശ്വാസത്തിനുള്ള തലയണ, കപ്പ് കേക്ക്... ഇപ്പോഴിതാ ഭർത്താവും! നിന്നോടൊപ്പമുള്ളപ്പോൾ എന്റെ ഹൃദയം എപ്പോഴും പതുക്കെയും സ്ഥിരതയോടെയും ശരിയായ താളത്തിലുമാണ് മിടിക്കുന്നത്. ഒരുമിച്ച് പ്രായമാകാനും നമ്മുടേതെന്ന് വിളിക്കാവുന്ന ഒരു ലോകം കെട്ടിപ്പടുക്കാനും... ജീവിതകാലം മുഴുവൻ, അതിനപ്പുറവും ഒരേ ടീമിൽ തുടരുന്നതിന് ഇതാ ഒരു ആശംസ! കഴിഞ്ഞ ഏതാനും മാസങ്ങളായി എന്റെ സ്വപ്നം ഞാൻ സങ്കൽപ്പിച്ച അതേ രീതിയിൽ യാഥാർഥ്യമാക്കാൻ എന്നോടൊപ്പം പ്രവർത്തിച്ച അതിശയകരമായ ഒരു വലിയ സംഘമുണ്ടായിരുന്നു!'-ചിത്രങ്ങൾ പങ്കുവച്ച് അഹാന കുറിച്ചു.

Pappappa
pappappa.com