'സ്പാ'യുമായി എബ്രിഡ് ഷൈൻ; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

'സ്പാ' ടൈറ്റിൽ പോസ്റ്ററിൽ നിന്ന്
'സ്പാ' ടൈറ്റിൽ പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

,എബ്രിഡ് ഷൈൻ പുതിയ ചിത്രവുമായി വരുന്നു-'സ്പാ'. പേരിൽ തന്നെ പുതുമയും ആകർഷണീയതയും നിഗൂഢതയും കുറച്ചധികം ആകാംക്ഷയും ഉണർത്തിക്കൊണ്ടാണ് ടൈറ്റിൽ പ്രഖ്യാപനം. 'രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ' എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. നിശബ്ദത ആവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ മുഖമാണ് പോസ്റ്ററിലുള്ളത്.

Must Read
എല്ലാം സെറ്റ്; ഷാജികൈലാസ്-ജോജു-എ.കെ.സാജൻ ടീമിന്റെ 'വരവ്' ചിത്രീകരണം പൂർത്തിയായി
'സ്പാ' ടൈറ്റിൽ പോസ്റ്ററിൽ നിന്ന്

സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ. ഫിലിംസ് എന്നീ ബാനറുകളിലായി സ്പാറയിലും സഞ്ജു. ജെ യും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ജോജി കെ.ജോൺ, മേജർ രവി,സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

'സ്പാ' ടൈറ്റിൽ പോസ്റ്റർ
'സ്പാ' ടൈറ്റിൽ പോസ്റ്റർഅറേഞ്ച്ഡ്

ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്,സംഗീതം- ഇഷാൻ ഛബ്ര,വരികൾ- ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ,എഡിറ്റർ- മനോജ്,ഫൈനൽ മിക്സ്- എം.ആർ. രാജകൃഷ്ണൻ.സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റ്- ശ്രീ ശങ്കർ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷിജി പട്ടണം. പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു. ജെ- കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് മട്ടന്നൂർ,സ്റ്റണ്ട്- മാഫിയ ശശി,അസോസിയേറ്റ് ഡയറക്ടർ- ആർച്ച .എസ്.പാറയിൽ,മേക്കപ്പ്- പി.വി.ശങ്കർ,സ്റ്റിൽസ്- നിദാദ് കെ.എൻ, വിഎഫ്എക്സ്- മാർജാര. പിആർഒ- മഞ്ജു ഗോപിനാഥ്,പബ്ലിസിറ്റി ഡിസൈൻ- ടെൻ പോയിന്റ്. ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയാക്കിയ 'സ്പാ' ഉടൻ തിയേറ്ററുകളിലെത്തും.

Related Stories

No stories found.
Pappappa
pappappa.com