

പൂനെയിലെ ദ് ബുദ്ധാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മധ്യപ്രദേശിലെ വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡുകൾ മലയാള സിനിമ 'എ പ്രെഗ്നന്റ് വിഡോ' സ്വന്തമാക്കി. രണ്ട് ചലച്ചിത്രമേളകളിലും മികച്ച നടിക്കുള്ള പുരസ്കാരം ഈ ചിത്രത്തിലൂടെ ട്വിങ്കിൾ ജോബി സ്വന്തമാക്കി. നേരത്തെ ജയ്പുരിൽ നടന്ന അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡും മികച്ച തിരക്കഥയ്ക്കുള്ള അവാർഡും( രാജേഷ് തില്ലങ്കേരി) 'എ പ്രെഗ്നന്റ് വിഡോ'യ്ക്ക് ആയിരുന്നു.
കൊളംബോയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക സിലോൺ 2026 ലും രണ്ട് അവാർഡുകൾ ചിത്രത്തിനായിരുന്നു. മികച്ച സമൂഹിക പ്രതിബദ്ധതയ്ക്കുള്ള സിനിമയ്ക്കും മികച്ച തിരക്കഥയ്ക്കുള്ള അവാർഡുമാണ് ലഭിച്ചത്. ഉണ്ണി കെ.ആർ സംവിധാനം ചെയ്ത 'എ പ്രെഗ്നന്റ് വിഡോ' 31-മത് കൽക്കത്താ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ ഫോക് ലോർ ഫിലിം ഫെസ്റ്റിവൽ എന്നിവയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഉണ്ണി കെ.ആറിന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്. വ്യാസചിത്രയുടെ ബാനറില്‍ ഡോ.പ്രഹ്ലാദ് വടക്കേപ്പാട് അവതരിപ്പിക്കുന്ന ചിത്രം ക്രൗഡ് ക്ലാപ്‌സ്, സൗ സിനിമാസ് എന്നിവയുടെ ബാനറില്‍ ഡോ.പ്രഹ്ലാദ് വടക്കേപ്പാട്,വിനോയ് വിഷ്ണു വടക്കേപ്പാട്, സൗമ്യ കെ.എസ് എന്നിവർ ചേർന്ന് നിർമിക്കുന്നു.
ട്വിങ്കിൾ ജോബി നായികയായ 'എ പ്രെഗ്നന്റ് വിഡോ',ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥപറയുന്നു. ശിവന്‍കുട്ടി നായര്‍, അജീഷ് കൃഷണ, അഖില,സജിലാൽ നായർ,സന്തോഷ് കുറുപ്പ്,തുഷാര പിള്ള, അമയ പ്രസാദ്,ചന്ദ്രൻ പാവറട്ടി,അരവിന്ദ് സുബ്രഹ്മണ്യം,എ എം സിദ്ദിഖ്, അതീക്ഷിക ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഛായാഗ്രഹണം- സാംലാൽ പി. തോമസ്, എഡിറ്റർ-സുജിർ ബാബു സുരേന്ദ്രൻ, സംഗീതം- സുധേന്ദുരാജ്, ശബ്ദമിശ്രണം-ആനന്ദ് ബാബു, കളറിസ്റ്റ്-ബിപിൻ വർമ്മ, ശബ്ദലേഖനം-ജോയ് നായർ, സൗണ്ട് എഫക്ട്സ്- രാജേഷ് കെ ആർ.കലാസംവിധാനം- രതീഷ് വലിയകുളങ്ങര മേക്കപ്പ് ചീഫ്-ജയൻ പൂങ്കുളം. മേക്കപ്പ്മാൻ-സുധീഷ് ഇരുവൈകോണം. ക്യൂറേറ്റർ-രാജേഷ് കുമാർ ഏക. സബ്ടൈറ്റിൽസ്- വൺഇഞ്ച് ബാരിയർ. ഓഫീസ് ഹെഡ്-കലാ ബൈജു, അഡീഷണല്‍ സോങ് – പോളി വര്‍ഗ്ഗീസ് ഗാനരചന-ഡോക്ടർ സുകേഷ്, തുമ്പൂർ സുബ്രഹ്മണ്യം, ബിജു പ്രഹ്ലാദ്, കീർത്തനം – ഭാസ്കർ ഗുപ്ത വടക്കേപ്പാട്, അസോസിയേറ്റ് ഡയറക്ടർ-ബൈജു ഭാസ്കർ,രാജേഷ് അങ്കോത്ത്, പ്രൊഡക്ഷൻ ഡിസൈനർ-സജേഷ് രവി, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ കല്ലാർ, പിആർഒ-എ.എസ് ദിനേശ്.