'മോളിവുഡ് ടൈംസ്' മെയ് 15ന് തിയേറ്ററിലേക്ക്

മോളിവുഡ് ടൈംസ് പാക്കപ്പ് വേളയിൽ നിർമാതാവ് ആഷിഖ് ഉസ്മാൻ,നസ്ലിൻ,സംവിധായകൻ അഭിനവ് സുന്ദര്‍ നായ്ക് എന്നിവർ
'മോളിവുഡ് ടൈംസ്' പാക്കപ്പ് വേളയിൽ നിർമാതാവ് ആഷിഖ് ഉസ്മാൻ,നസ്ലിൻ,സംവിധായകൻ അഭിനവ് സുന്ദര്‍ നായ്ക് എന്നിവർഫോട്ടോ-അറേഞ്ച്ഡ്
Published on

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി എത്തുന്ന 'മോളിവുഡ് ടൈംസി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 മെയ് 15ന് ചിത്രം തീയറ്ററിൽ എത്തും എന്നാണ് നിർമാതാവായ ആഷിക് ഉസ്മാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്. നസ്ലിന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായ്ക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ്. 'ഈ സിനിമ ഒട്ടും തന്നെ സാങ്കല്പികമല്ല,ഇതിൽ കാണാൻ പോകുന്നതെല്ലാം നിജം' എന്നാണ് റിലീസ് പ്രഖ്യാപന പോസ്റ്ററിലെ വാചകം.

Must Read
‘സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാസങ്കല്പത്തിൽ വിശ്വസിക്കുന്നവർ ഈ സിനിമ കാണരുത്'
മോളിവുഡ് ടൈംസ് പാക്കപ്പ് വേളയിൽ നിർമാതാവ് ആഷിഖ് ഉസ്മാൻ,നസ്ലിൻ,സംവിധായകൻ അഭിനവ് സുന്ദര്‍ നായ്ക് എന്നിവർ

നസ്ലിന്‍ ക്യാമറയിലൂടെ നോക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി താരങ്ങൾ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ഇതിനോടകം വലിയ പ്രതീക്ഷയാണ് ഉയർത്തിയിട്ടുള്ളത്. 'മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായ്ക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ' ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ഛായാ​ഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ ആണ്. ജേക്സ് ബിജോയ് സം​ഗീതം പകരുന്നു.

'മോളിവുഡ് ടൈംസ്' റിലീസ് പ്രഖ്യാപന പോസ്റ്റർ
'മോളിവുഡ് ടൈംസ്' റിലീസ് പ്രഖ്യാപന പോസ്റ്റർഅറേഞ്ച്ഡ്

എഡിറ്റിങ്: നിധിന്‍ രാജ് അരോള്‍, അഭിനവ് സുന്ദര്‍ നായ്ക് , സൗണ്ട് ഡിസൈന്‍ ആന്റ് മിക്‌സിങ്: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ഷന്‍: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷര്‍ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:സുധര്‍മന്‍ വള്ളിക്കുന്ന്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശിവകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, വിഎഫ്എക്‌സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്: ശ്രീക് വാരിയര്‍, മോഷന്‍ ഗ്രാഫിക്‌സ്: ജോബിന്‍ ജോസഫ്, സ്റ്റില്‍സ്:ബോയക്, ഡിസൈന്‍സ്:യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.

Related Stories

No stories found.
Pappappa
pappappa.com