
തിലക് ശേഖറും പ്രിയ ഹെഗ്ഡെയും ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ 'ഉസിരു' എന്ന ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്തു. എസ്.ആർ.വി പ്രിവ്യൂ തിയറ്ററിൽ നടൻ ശ്രീനഗർ കിറ്റിയും സംവിധായകൻ രവി.ആർ.ഗരാനിയും ചേർന്നാണ് ടീസർ പുറത്തിറക്കിയത്. സാൻഡൽവുഡിലെ നിരവധി ചിത്രങ്ങളിൽ അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവർത്തിച്ച പ്രഭാകറിന്‍റെ കന്നി ചിത്രമാണ് 'ഉസിരു'. ആർ.എസ്.പി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ലക്ഷ്മി ഹരീഷ് ആണ് ചിത്രത്തിന്‍റെ നിർമാണം.
ഒരു പോലീസ് ഓഫീസർ തന്‍റെ ഭാര്യയെ സാമൂഹികവിരുദ്ധരിൽനിന്നു രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതാണ് സിനിമയുടെ പ്രധാന കഥാതന്തു. ബെംഗളൂരു, മടിക്കേരി, ചിക്കമംഗളൂർ, മുഡിഗരെ എന്നിവിടങ്ങളിലായിരുന്നു 'ഉസിരു'വിന്‍റെ ചിത്രീകരണം.