പെ​ൻഡ്രൈ​വ് ജൂ​ലായ് നാ​ലി​ന്

'പെ​ൻഡ്രൈ​വ്' പോസ്റ്റർ
'പെ​ൻഡ്രൈ​വ്' പോസ്റ്റർഅറേഞ്ച്ഡ്
Published on

ആ​ർ.​എ​ച്ച് എ​ന്‍റ​ർ​പ്രൈ​സ​സിന്‍റെ ബാ​ന​റി​ൽ എ​ൻ. ഹ​നു​മ​ന്ത​രാ​ജു​വും ല​യ​ൺ എ​സ്. വെ​ങ്കി​ടേ​ഷും ചേ​ർ​ന്നു​നി​ർ​മി​ച്ച കന്ന‍ഡചിത്രം 'പെ​ൻഡ്രൈ​വ്' ജൂലായ്​ നാ​ലി​നു തി​യ​റ്റ​റു​ക​ളിലെ​ത്തു​ന്നു. ചിത്രത്തിന്‍റെയും കഥാപാത്രങ്ങളുടെയും പേരുകൊണ്ടു സാൻഡൽവുഡിൽ മാത്രമല്ല, കർണാടകയിലാകെ ചർച്ചയായ ചിത്രമാണ് 'പെ​ൻഡ്രൈ​വ്'.‌ സെബാസ്റ്റ്യൻ ഡേവിഡ് ആണ് 'പെ​ൻഡ്രൈ​വി'ന്‍റെ സംവിധായകൻ.

നിയമവാഴ്ചയിൽ അടിയുറച്ചു വിശ്വസിക്കുന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ര​മ്യ​​യും ര​ക്ഷി​ത​യും അ​ഴി​മ​തിക്കാരനായ രാ​ഷ്ട്രീ​യ​ക്കാ​ര​ൻ ഡി.​കെ-ക്കെതിരേ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രധാന ഇതിവൃത്തം. ഡി.കെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ മോ​ഷ്ടി​ക്കു​ക​യും ര​മ്യയെ ലൈം​ഗി​ക്കെ​ണിയിൽ വീഴ്ത്തുകയും ചെയ്യുന്നു. തുടർന്നുള്ള സസ്പെൻസ്-ത്രില്ലർ രംഗങ്ങളിലൂടെ സിനിമ മുന്നോട്ടുപോകുന്നു.

പാട്ടുകൾക്കും ഏറെ പ്രധാന്യമുള്ള ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസം നടന്നു. ഡോ. വി. നാഗേന്ദ്രപ്രസാദ് ആണ് ചിത്രത്തിനു സംഗീതമൊരുക്കിയത്. ഗാനരചനയും അദ്ദേഹത്തിന്‍റേതാണ്. പാട്ടുകൾ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറി. മാലശ്രീ, തനിഷ കുപ്പണ്ട, കിഷൻ ബിലഗലി, കാരി സുബ്ബു, അർച്ചന പില്ലെഗൗഡ, സജ്ജന നായിഡു എന്നിവരാണു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
Pappappa
pappappa.com