'ടോക്സിക്' പ്രചാരണപരിപാടിക്കിടെ അപകടം;രണ്ടുവിദ്യാർഥികൾക്ക് പരിക്ക്

'ടോക്സിക്കി'ന്റെ ഹൈദ്രാബാദിലെ പ്രചാരണപരിപാടിക്കിടെ കാണികളെ അഭിവാദ്യം ചെയ്യുന്ന യഷ്
'ടോക്സിക്കി'ന്റെ ഹൈദ്രാബാദിലെ പ്രചാരണപരിപാടിക്കിടെ കാണികളെ അഭിവാദ്യം ചെയ്യുന്ന യഷ്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on

റോക്കിങ് സ്റ്റാര്‍ യഷ് നായകനായെത്തുന്ന 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്' എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ അപകടം. ഹൈദ്രാബാദിലെ മല്ലറെഡ്ഡി യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ചടങ്ങിനിടെ കൂറ്റന്‍ സൗണ്ട് ബോക്‌സ് കാണികളുടെ ഇടയിലേക്കു മറിഞ്ഞുവീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് പരിപാടി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

Must Read
എങ്ങും 'ടോക്സിക് ഫീവർ' പടരുന്നു; നിമിഷങ്ങൾക്കുള്ളിൽ വിറ്റത് മൂന്നുലക്ഷം ടിക്കറ്റുകൾ
'ടോക്സിക്കി'ന്റെ ഹൈദ്രാബാദിലെ പ്രചാരണപരിപാടിക്കിടെ കാണികളെ അഭിവാദ്യം ചെയ്യുന്ന യഷ്

വേദിയില്‍ യഷ് ആരാധകരെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കെയാണ് സംഭവം നടന്നത്. സദസില്‍ അസ്വാഭാവികമായ ബഹളം ശ്രദ്ധയില്‍പ്പെട്ട താരം ഉടനടി പ്രസംഗം നിര്‍ത്തി, അപകടത്തില്‍പ്പെട്ടവര്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്താന്‍ സംഘാടകരോടും സുരക്ഷാ ജീവനക്കാരോടും ആവശ്യപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇടപെടുകയും പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

'ടോക്സിക്കി'ന്റെ ഹൈദ്രാബാദിലെ പ്രചാരണപരിപാടിക്കിടെയുണ്ടായ അപകടം
'ടോക്സിക്കി'ന്റെ ഹൈദ്രാബാദിലെ പ്രചാരണപരിപാടിക്കിടെയുണ്ടായ അപകടംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

അപകടത്തിന് പിന്നാലെ, താരങ്ങളെ വ്യക്തമായി കാണുന്നതിനായി ചില വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ഇടങ്ങളില്‍ കയറി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യഷ്, വീണ്ടും ഇടപെടുകയും അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി താഴെയിറങ്ങാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പാക്കിയ ശേഷമാണ് അദ്ദേഹം പ്രസംഗം തുടര്‍ന്നത്. വിദ്യാര്‍ഥികളോടുള്ള താരത്തിന്റെ കരുതലിന് വലിയ രീതിയിലുള്ള പ്രശംസയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

'ടോക്സിക്' പുതിയ പോസ്റ്റർ
'ടോക്സിക്' പുതിയ പോസ്റ്റർഅറേഞ്ച്ഡ്

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ടോക്‌സിക്കില്‍ നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ 'എ' സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം മൂന്നു മണിക്കൂറും 12 മിനിറ്റും ദൈര്‍ഘ്യമുള്ളതാണ്. കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 26-ന് കന്നഡ, മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും.

Pappappa
pappappa.com