'നമ്മള്‍ കാലത്തേക്കാള്‍ മുന്നിലാണ്': 'ടോക്‌സിക്' വിവാദത്തിൽ കിയാരയെ പിന്തുണച്ച് യഷ്

'ടോക്സിക്കി'ലെ ​ഗാനരം​ഗത്തിൽ യഷും കിയാര അദ്വാനിയും
'ടോക്സിക്കി'ലെ ​ഗാനരം​ഗത്തിൽ യഷും കിയാര അദ്വാനിയുംസ്ക്രീൻ​ഗ്രാബ്
Published on

'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്' എന്ന ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന സഹതാരം കിയാര അദ്വാനിക്ക് പിന്തുണയുമായി കന്നഡ സൂപ്പര്‍താരം യഷ്. ബംഗളൂരുവില്‍ നടന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് യഷ് കിയാരയുടെ പ്രകടനത്തെയും സിനിമയോടുള്ള സമര്‍പ്പണത്തെയും പുകഴ്ത്തിയത്.

Must Read
'ഒരു സിനിമ നിർമിക്കുന്നത് ലോകത്തിന് മുഴുവൻ എതിരായി യുദ്ധത്തിനിറങ്ങും പോലെ':യഷ്
'ടോക്സിക്കി'ലെ ​ഗാനരം​ഗത്തിൽ യഷും കിയാര അദ്വാനിയും

നടിയെന്ന നിലയില്‍ കിയാര നല്‍കിയ സംഭാവനകളെ പ്രശംസിച്ച യഷ്, ഇത്തരം സൈബര്‍ അധിക്ഷേപങ്ങളെയും നെഗറ്റീവ് പ്രതികരണങ്ങളെയും ഗൗരവമായി എടുക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. 'കിയാര ചിത്രത്തില്‍ ആത്മാര്‍ഥതയോടെയാണ് പ്രവര്‍ത്തിച്ചത്. ഒരു അഭിനേത്രി എന്ന നിലയില്‍ നേരിടേണ്ടി വരുന്ന ഇത്തരം നെഗറ്റീവ് കാര്യങ്ങളെ ഗൗരവമായി എടുക്കരുത്. നിങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ ചെയ്യുക, ആളുകള്‍ അത് പിന്നീട് അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യും. നമ്മള്‍ കാലത്തേക്കാള്‍ അല്പം മുന്നിലാണ് എന്നേ ഇതിനര്‍ഥമുള്ളൂ' -എന്ന് യഷ് പറഞ്ഞു.

'ടോക്സിക്കി'ലെ ​ഗാനരം​ഗത്തിൽ കിയാര അദ്വാനി
'ടോക്സിക്കി'ലെ ​ഗാനരം​ഗത്തിൽ കിയാര അദ്വാനിസ്ക്രീൻ​ഗ്രാബ്

'ടോക്‌സിക്കി'നുശേഷം അതില്‍ അഭിനയിച്ച താരങ്ങളെയെല്ലാം പ്രേക്ഷകര്‍ വേറൊരു രീതിയിലാകും കാണുകയെന്നും യഷ് കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ തന്റെ സഹോദരിയായി വേഷമിടുന്ന നയന്‍താരയെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ച യഷ്, മാസ് ആയ മാതൃകാപരമായ സഹോദരീ കഥാപാത്രമാണ് നയന്‍താരയുടേതെന്നും അവരുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

'ടോക്സിക്കി'ലെ ഗാനരം​ഗത്തിൽ  യഷും കിയാര അദ്വാനിയും
'ടോക്സിക്കി'ലെ ഗാനരം​ഗത്തിൽ യഷും കിയാര അദ്വാനിയുംസ്ക്രീൻ​ഗ്രാബ്

സിനിമയുടെ കഠിനമായ ചിത്രീകരണ സമയത്ത് തനിക്ക് വലിയ പിന്തുണ നല്‍കിയ ഭാര്യ രാധിക പണ്ഡിറ്റിനും യാഷ് നന്ദി അറിയിച്ചു. 'ടോക്‌സിക്' കേവലം ഒരു കന്നഡ സിനിമ മാത്രമല്ലെന്നും, വിവിധ ഭാഷകളിലെ പ്രഗത്ഭരായ അഭിനേതാക്കള്‍ ഈഗോ മാറ്റിവെച്ച് ഒന്നിച്ചെത്തുന്ന ഒരു പാന്‍-ഇന്ത്യന്‍ ചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ടോക്സിക്കി'ലെ ഗാനരം​ഗത്തിൽ  യഷും കിയാര അദ്വാനിയും
'ടോക്സിക്കി'ലെ ഗാനരം​ഗത്തിൽ യഷും കിയാര അദ്വാനിയുംസ്ക്രീൻ​ഗ്രാബ്

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്' ഓഗസ്റ്റ് 26-നാണ് തിയേറ്ററുകളില്‍ എത്തുന്നത്. യാഷ്, കിയാര അദ്വാനി, നയന്‍താര എന്നിവര്‍ക്ക് പുറമെ രുക്മിണി വസന്ത്, ഹുമ ഖുറേഷി, താര സുതാരിയ എന്നിവരും അഭിനയിക്കുന്നു.

Pappappa
pappappa.com