'ടോക്‌സിക്' ട്രെയിലര്‍ ഓഗസ്റ്റ് എട്ടിന്; പുതിയ പോസ്റ്റര്‍ പങ്കുവെച്ച് യഷ്

'ടോക്സിക്' പുതിയ പോസ്റ്റർ
'ടോക്സിക്' പുതിയ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

കെജിഎഫ് ആഗോള ഹിറ്റിനുശേഷം കന്നഡ സൂപ്പര്‍താരം യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്' ട്രെയിലര്‍ റിലീസ് തീയതി പുറത്തുവിട്ടു. ഓഗസ്റ്റ് എട്ടിന് ചിത്രത്തിന്റെ ട്രെയിലര്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും. മാസ് ലുക്കിലുള്ള യാഷിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലര്‍ തീയതി പ്രഖ്യാപിച്ചത്.

Must Read
'ടോക്സിക്' റോളർ-കോസ്റ്റർ റൈഡ് പോലെ; വൈൽഡും അൺഅപ്പോളജറ്റിക്കും- യഷ്
'ടോക്സിക്' പുതിയ പോസ്റ്റർ

കൈയില്‍ മെഷീന്‍ ഗണ്ണുമായി മഴയത്ത് നില്കുന്ന യഷിന്റെ മാസ് പോസ്റ്റര്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. 'കൗണ്ട്ഡൗണ്‍ ആരംഭിച്ചു... 08-08-2026-ല്‍ ടോക്‌സിക് ട്രെയിലര്‍ എത്തും' എന്ന കുറപ്പോടെയാണ് യാഷ് പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ നായികയായ കിയാര അദ്വാനിയുടെ ജന്മദിനത്തോടനുബന്ധിച്ച് താരം അവതരിപ്പിക്കുന്ന 'നാദിയ' എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു.

കിയാര അദ്വാനിയുടെ ജന്മദിനത്തോടനുബന്ധിച്ച് 'ടോക്സിക്' ടീം പുറത്തിറക്കിയ പോസ്റ്റർ
കിയാര അദ്വാനിയുടെ ജന്മദിനത്തോടനുബന്ധിച്ച് 'ടോക്സിക്' ടീം പുറത്തിറക്കിയ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ഗീതു മോഹന്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ​ഗീതുവും യഷും ചേർന്നാണ് രചന. കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ച ടോക്‌സിക് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ മൊഴിമാറ്റിയും തിയേറ്ററുകളിലെത്തും. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട്ട് കെ. നാരായണയും യഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ​ഗീതുവിന്റെ ഭർത്താവ് രാജീവ് രവിയാണ് ഛായാഗ്രഹണം.

യഷിനും കിയാര അദ്വാനിക്കുമൊപ്പം നയന്‍താര, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Pappappa
pappappa.com