തീപടർത്തി യഷും കിയാരയും;ചുംബനച്ചൂടിൽ 'ടോക്സിക്കി'ലെ തബാഹി

'ടോക്സിക്കി'ലെ 'തബാഹി' ​ഗാനരം​ഗത്തിൽ യഷും കിയാര അദ്വാനിയും
'ടോക്സിക്കി'ലെ 'തബാഹി' ​ഗാനരം​ഗത്തിൽ യഷും കിയാര അദ്വാനിയുംഫോട്ടോ-അറേഞ്ച്ഡ്
Published on

‘തബാഹി’യുടെ ഓഡിയോ പതിപ്പിന്റെ വൻ വിജയത്തിന് പിന്നാലെ, ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ചിത്രത്തിലെ ആദ്യ മ്യൂസിക് വീഡിയോയുമായി കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും, ഔദ്യോഗിക മ്യൂസിക് പാർട്ണറായ സീ മ്യൂസിക് കമ്പനിയും. ഓഡിയോ റിലീസിന് പിന്നാലെ വൻ സ്വീകാര്യത നേടിയ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിനായി കാത്തിരുന്ന ആരാധകർക്ക് ഏറെ പ്രതീക്ഷയുണർത്തുന്ന അനുഭവമാണ് മ്യൂസിക് വീഡിയോ സമ്മാനിക്കുന്നത്.

Must Read
'ടോക്സിക്കി'ലെ പെൺകരുത്തിന്റെ ലോകവുമായി ‘ലേഡീസ് ആന്റ് ലേഡീസ്’
'ടോക്സിക്കി'ലെ 'തബാഹി' ​ഗാനരം​ഗത്തിൽ യഷും കിയാര അദ്വാനിയും

ചിത്രത്തിന്റെ ഔദ്യോഗിക മ്യൂസിക് പാർട്ണറായ സീ മ്യൂസിക് കമ്പനിക്കൊപ്പം അണിയറപ്രവർത്തകർ അവതരിപ്പിക്കുന്ന ഈ ദൃശ്യാവിഷ്‌കാരം, ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതീക്ഷയുണർത്തിയ ചിത്രങ്ങളിലൊന്നായ ‘ടോക്സിക്കി’ ന്റെ ലോകത്തിലേക്കുള്ള ആദ്യ വിഷ്വൽ മ്യൂസിക് എക്സ്പീരിയൻസ് കൂടിയാണ്.

റോക്കിങ് സ്റ്റാർ യഷും കിയാര അദ്വാനിയും ആദ്യമായി ഒന്നിക്കുന്ന ഈ ഗാനരംഗം പ്രണയത്തിന്റെ തീവ്രതയും സൗന്ദര്യവും ആഘോഷിക്കുന്നു. ഇരുവരുടെയും മനോഹരമായ സ്‌ക്രീൻ കെമിസ്ട്രിയും ഹൃദയസ്പർശിയായ പ്രകടനങ്ങളും ഗാനത്തെ കൂടുതൽ ആകർഷകമാക്കുന്നു. ചുറ്റുമുള്ള ലോകം മറഞ്ഞുപോകുമ്പോൾ പ്രണയത്തിന്റെ ഏറ്റവും സത്യസന്ധവും ആഴമുള്ളതുമായ അനുഭവമാണ് ‘തബാഹി’ പകർത്തുന്നത്. ഭംഗിയാർന്ന ദൃശ്യങ്ങൾ, വികാരനിർഭരമായ അവതരണം, ശക്തമായ ഗിറ്റാർ സംഗീതം, ഓർക്കസ്ട്രൽ സ്കോർ എന്നിവയിലൂടെ ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ വ്യത്യസ്തമായ സിനിമാറ്റിക് ലോകത്തെ പരിചയപ്പെടുത്തുകയാണ് മ്യൂസിക് വീഡിയോ.

ഗാനത്തിന്റെ റിലീസിന് മുന്നോടിയായി ജൂലായ് 7ന് ചിത്രത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ ഒരു കൗതുകകരമായ പോസ്റ്റും പങ്കുവെച്ചിരുന്നു. 'വാട്ട് ഡു യൂ കോൾ എ ഫോർബിഡൻ ലവ് ദാറ്റ് ഓൺലി എക്സിസ്റ്റ്സ് ഇൻ സ്റ്റോളൻ ടൈം?' എന്ന ചോദ്യത്തോടെ കിയാര അദ്വാനിയെ ടാഗ് ചെയ്ത പോസ്റ്റിന് കിയാര ഒരു വാക്കിൽ മറുപടി നൽകി – 'തബാഹി'. പിന്നാലെ സീ മ്യൂസിക് കമ്പനി 'സ്റ്റേ ട്യൂൺഡ്…' എന്ന കുറിപ്പോടെ ആ മറുപടി പങ്കുവെച്ചതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി.

വിശാൽ മിശ്ര സംഗീതം പകർന്ന് ആലപിച്ച ഗാനത്തിന് ഹിന്ദിയിൽ വരികൾ എഴുതിയത് രാജ് ശേഖറാണ്. ‘തബാഹി’ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി പുറത്തിറങ്ങിയിട്ടുണ്ട്. കന്നഡയിൽ യോഗരാജ് ഭട്ട്, തെലുങ്കിൽ രാമജോഗയ്യ ശാസ്ത്രി, തമിഴിൽ വിഘ്നേഷ് ശിവൻ, മലയാളത്തിൽ റഫീഖ് അഹമ്മദ് എന്നിവരാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയത്. രാജ്യത്തുടനീളമുള്ള മ്യൂസിക് റിലീസുകൾക്ക് നേതൃത്വം നൽകുന്ന ചിത്രത്തിന്റെ ഔദ്യോഗിക മ്യൂസിക് പാർട്ണറാണ് സീ മ്യൂസിക് കമ്പനി. വിവിധ ഭാഷകളിലെ പ്രേക്ഷകരിലേക്ക് ചിത്രത്തെ എത്തിക്കാനുള്ള 'ടോക്സിക്കി'ന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ഈ ബഹുഭാഷാ റിലീസ്.

'തബാഹി ഒരു സാധാരണ പ്രണയഗാനമല്ല. അത് പ്രണയത്തിന്റെ തീവ്രതയും സമർപ്പണവും തീക്ഷ്ണതയും ആഘോഷിക്കുന്ന ഗാനമാണ്. ‘ടോക്സിക്’ ആവശ്യപ്പെട്ടത് അത്രത്തോളം ശക്തമായ ഒരു സംഗീതാനുഭവമായിരുന്നു. യഷിന്റെ സ്‌ക്രീൻ പ്രസൻസ് അതിശയകരമാണ്. അതേ തീവ്രത സംഗീതത്തിലൂടെ പകർത്താനാണ് ഞാൻ ശ്രമിച്ചത്. കംഫർട്ട് എന്നതിലുപരി മനുഷ്യനെ മുഴുവനായി കീഴടക്കുന്ന പ്രണയത്തിന്റെ സ്പന്ദനമാണ് ‘തബാഹി’-ഗാനത്തെക്കുറിച്ച് വിശാൽ മിശ്ര പറഞ്ഞു.

യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ 2026 ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

Pappappa
pappappa.com