അച്ഛനും മകനുമായി യഷിന്റെ ഇരട്ട അവതാരം: 'ടോക്‌സിക്' ട്രെയിലര്‍ പുറത്ത്

'ടോക്സിക്' ട്രെയിലറിൽ നിന്ന്
'ടോക്സിക്' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

' കെജിഎഫ്' എന്ന ചിത്രത്തിന്റെ ആഗോള വിജയത്തിനുശേഷം യഷ് നായകനായി എത്തുന്ന പുതിയ ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്' എന്ന സിനിമയുടെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവിട്ടു. നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തിന്റെ നാലരമിനിറ്റിലധികം ദൈര്‍ഘ്യമുള്ള ട്രെയിലറാണ് നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് പുറത്തുവിട്ടത്. ചിത്രത്തില്‍ യഷ് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന പ്രഖ്യാപനമാണ് ട്രെയിലര്‍ നല്‍കുന്നത്.

Must Read
'ടോക്സിക്' റോളർ-കോസ്റ്റർ റൈഡ് പോലെ; വൈൽഡും അൺഅപ്പോളജറ്റിക്കും- യഷ്
'ടോക്സിക്' ട്രെയിലറിൽ നിന്ന്

ബെംഗളൂരുവിൽ പ്രത്യേക ചടങ്ങിലായിരുന്നു ട്രെയിലർ ലോഞ്ച്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് കൃത്യം രണ്ട് വർഷം പൂർത്തിയാകുന്ന വേളയിൽ നടന്ന ട്രെയിലർ ലോഞ്ച്, റിലീസിന് മുന്നോടിയായി ആരാധകരിലും സിനിമാപ്രേമികളിലും ആവേശം ഇരട്ടിയാക്കി. ട്രെയിലർ പുറത്തിറങ്ങിയതോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷകളും സോഷ്യൽ മീഡിയയിലടക്കം ശക്തമായിരിക്കുകയാണ്.

'ടോക്സിക്' ട്രെയിലറിൽ നിന്ന്
'ടോക്സിക്' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

പരസ്പരം ശത്രുത പുലര്‍ത്തുന്ന അച്ഛന്‍, മകന്‍ കഥാപാത്രങ്ങളെയാണ് യഷ് ഇതില്‍ അവതരിപ്പിക്കുന്നത്. ബാല്യകാലത്തു നേരിട്ട കയ്പേറിയ അനുഭവങ്ങള്‍ക്ക് പകരം വീട്ടാന്‍ ഇറങ്ങിത്തിരിക്കുന്ന മകന്റെ പശ്ചാത്തലത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മാഫിയ അധോലോകവും കടുപ്പമേറിയ ആക്ഷന്‍ രംഗങ്ങളും നിറഞ്ഞ ട്രെയിലര്‍ അവസാനിക്കുന്നത് അച്ഛനും മകനും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലോടെയാണ്. ചിത്രം പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ ഒരു ഹൈ-ഓക്ടെയിന്‍ റോളര്‍-കോസ്റ്റര്‍ അനുഭവം സമ്മാനിക്കുമെന്ന് ട്രെയിലര്‍ റിലീസിന് പിന്നാലെ യഷ് വ്യക്തമാക്കി.

'ടോക്സിക്' ട്രെയിലറിൽ നിന്ന്
'ടോക്സിക്' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

വലിയ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നയന്‍താര, കിയാര അദ്വാനി, രുക്മിണി വസന്ത്, ഹുമ ഖുറേഷി, താര സുതാരിയ എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുന്‍പ് പുറത്തിറങ്ങിയ പ്രൊമോഷന്‍ വീഡിയോകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രാധാന്യക്കുറവിനെച്ചൊല്ലി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍, പുതിയ ട്രെയിലറില്‍ ഇവര്‍ക്കെല്ലാം ശക്തവും ആകാംക്ഷയുണര്‍ത്തുന്നതുമായ ഇടം നല്‍കിയിട്ടുണ്ട്.

'ടോക്സിക്' ട്രെയിലറിൽ നിന്ന്
'ടോക്സിക്' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ഗീതു മോഹന്‍ദാസും യഷും ചേര്‍ന്നാണ് ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് രവി ബസ്രൂര്‍, വിശാല്‍ മിശ്ര, തനിഷ്‌ക് ബാഗ്ചി എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കുന്നത്. വെങ്കട്ട് കെ. നാരായണയും യഷും ചേർന്ന് കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിര്‍മിച്ച ടോക്‌സിക്, കന്നഡ, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും.

'ടോക്സിക്' ട്രെയിലറിൽ നിന്ന്
'ടോക്സിക്' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

കർണാടകയിൽ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള ഏറ്റവും വിപുലമായ തിയറ്റർ റിലീസിനാണ് ടോക്സിക് ഒരുങ്ങുന്നത്. സംസ്ഥാനത്തുടനീളം റെക്കോർഡ് എണ്ണം സ്ക്രീനുകളിലും ഷോകളിലുമായി ചിത്രം പ്രദർശനത്തിനെത്തും. ‘ടോക്സിക്’ന്റെ കർണാടക വിതരണവും ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർവഹിക്കുന്നത്.

Pappappa
pappappa.com