'ടോക്സിക്' അഡ്വാൻസ് ബുക്കിങ് തുടങ്ങി,റിലീസ് 12,000 സ്ക്രീനുകളിൽ

'ടോക്സിക്' റിലീസ് പോസ്റ്റർ
'ടോക്സിക്' റിലീസ് പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

കെ​ജി​എ​ഫ് ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ വ​മ്പ​ൻ വി​ജ​യ​ത്തി​ന് ശേ​ഷം ക​ന്ന​ഡ സൂ​പ്പ​ർ താ​രം യ​ഷ് നാ​യ​കുന്ന ഗ്യാങ്സ്റ്റർ ചിത്രം 'ടോ​ക്‌​സി​ക്: എ ​ഫെ​യ​റി ടെ​യി​ൽ ഫോ​ർ ഗ്രോ​ൺ അ​പ്പ്‌​സ്' സി​നി​മാ ലോ​ക​ത്ത് ച​രി​ത്ര​ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ഓ​ഗ​സ്റ്റ് 26-ന് ​ലോ​ക​മെ​മ്പാ​ടും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ചി​ത്രം വ​ൻ തോ​തി​ലു​ള്ള റി​ലീ​സാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദ്യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​ക​ദേ​ശം 12,000-ത്തോ​ളം സ്‌​ക്രീ​നു​ക​ളി​ലാ​വും ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ക. ചി​ത്ര​ത്തിന്‍റെ അഡ്വാൻസ് ബു​ക്കിങ് ആ​രം​ഭി​ച്ചിട്ടുണ്ട്. ആദ്യമണിക്കൂറിൽ തന്നെ വൻബുക്കിങ്ങാണ് ചിത്രത്തിന്.

Must Read
'ടോക്സിക്' ഐഎംഡിബിയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് മൂവീസ് ലിസ്റ്റിൽ ഒന്നാമത്
'ടോക്സിക്' റിലീസ് പോസ്റ്റർ

മ​ല​യാ​ളി സം​വി​ധാ​യി​ക ഗീ​തു മോ​ഹ​ൻ​ദാ​സ് ഒ​രു​ക്കു​ന്ന ആ​ക്ഷ​ൻ ഡ്രാ​മ റി​ലീ​സി​ന് മു​ൻ​പ് ത​ന്നെ വ​ൻ പ്ര​തീ​ക്ഷ​ക​ളാ​ണ് സൃഷ്ടിച്ചിരിക്കുകയാണ്. കി​യാ​ര അ​ദ്വാ​നി, ന​യ​ൻ​താ​ര, രു​ക്മി​ണി വ​സ​ന്ത്, ഹു​മ ഖു​റേ​ഷി, താ​ര സു​താ​രി​യ, അ​ക്ഷ​യ് ഒ​ബ്‌​റോ​യ്, സു​ദേ​വ് നാ​യ​ർ എ​ന്നി​ങ്ങ​നെ ഇന്ത്യൻ സി​നി​മ​യി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന പാ​ൻ ഇ​ന്ത്യ​ൻ കാ​സ്റ്റിങ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തിന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. വി​വി​ധ ഭാ​ഷ​ക​ളി​ലെ മുൻനിര താ​ര​ങ്ങ​ൾ ഒ​രു​മിക്കുന്നത് ചി​ത്ര​ത്തെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് നിറം പകരുന്നു.

'ടോക്സിക്' അഡ്വാൻസ് ബുക്കിങ് അനൗൺസ്മെന്റ് പോസ്റ്റർ
'ടോക്സിക്' അഡ്വാൻസ് ബുക്കിങ് അനൗൺസ്മെന്റ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

വ​ൻ​കി​ട നി​ർമാ​ണ ക​മ്പ​നി​ക​ളും വി​ത​ര​ണ​ക്കാ​രു​മാ​ണ് ചി​ത്ര​ത്തി​നു പി​ന്നി​ൽ അ​ണി​നി​ര​ന്നി​രി​ക്കു​ന്ന​ത്. കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സും യ​ഷി​ന്‍റെ സ്വ​ന്തം നി​ർമാ​ണ സം​രം​ഭ​മാ​യ മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സും ചേ​ർ​ന്ന് നി​ർമി​ച്ച ചി​ത്രം ക​ർ​ണാ​ട​ക​യി​ൽ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് നേ​രി​ട്ടാ​ണ് തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ പ​നോ​ര​മ സ്റ്റുഡിയോസും ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ദി​ൽ രാ​ജു​വി​ന്‍റെ ശ്രീ ​വെ​ങ്ക​ടേ​ശ്വ​ര ക്രി​യേ​ഷ​ൻ​സും വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി. ഉ​ത്ത​രേ​ന്ത്യ​യി​ലും നേ​പ്പാ​ളി​ലും എ​എ ഫി​ലിം​സും ത​മി​ഴ്‌​നാ​ട്ടി​ൽ തി​ങ്ക് സ്റ്റു​ഡി​യോ​സ്, എ​സ് പി​ക്‌​ച​ർ, വൈ​റ്റ് നൈ​റ്റ്‌​സ്, ഫൈ​വ് സ്റ്റാ​ർ സെ​ന്തി​ൾ എ​ന്നി​വ​ർ ചേ​ർ​ന്നു​മാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്.

'ടോക്സിക്' ട്രെയിലറിൽ നിന്ന്
'ടോക്സിക്' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ഇ​ന്ത്യ​ക്ക് പു​റ​ത്തും വി​പു​ല​മാ​യ വി​ത​ര​ണ ശൃം​ഖ​ല​യാ​ണ് ടോ​ക്‌​സി​ക്കി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വി​ദേ​ശ വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ ഭാ​ഷാപ​തി​പ്പു​ക​ൾ ഫാ​ർ​സ് ഫി​ലിം​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​മ്പോ​ൾ, ചി​ത്ര​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് പ​തി​പ്പ് പ്ര​ശ​സ്ത അ​ന്താ​രാ​ഷ്ട്ര വി​ത​ര​ണ​ക്കാ​രാ​യ ല​യ​ൺ​സ്ഗേ​റ്റി​ലൂ​ടെ​യാ​ണ് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​ക.

രാ​ജീ​വ് ര​വി​യു​ടെ ഛായാ​ഗ്ര​ഹ​ണ​വും വി​ശാ​ൽ മി​ശ്ര​യു​ടെ സം​ഗീ​ത​വും ര​വി ബ​സ്രൂ​റി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ചി​ത്ര​ത്തി​ന് മാ​റ്റു​കൂ​ട്ടു​ന്നു. ക​ന്ന​ഡ, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് എ​ന്നീ ഭാ​ഷ​ക​ളി​ൽ റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് മൂ​ന്ന് മ​ണി​ക്കൂ​റും പ​തി​നാ​ല് മി​നി​റ്റു​മാ​ണ് ദൈ​ർ​ഘ്യം.

Pappappa
pappappa.com