ആരാധകരെ ഞെട്ടിച്ച് നയൻതാരയുടെ 'ടോ​ക്സി​ക്' ലുക്ക്

'ടോ​ക്സി​ക്കി'ലെ ന​യ​ൻ​താ​ര​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോസ്റ്ററിൽ നിന്ന്
'ടോ​ക്സി​ക്കി'ലെ ന​യ​ൻ​താ​ര​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

റോക്കിങ് സ്റ്റാർ യാ​ഷ് നായകനാകുന്ന 'ടോ​ക്സി​ക്' എ​ന്ന ചി​ത്ര​ത്തി​ലെ ന​യ​ൻ​താ​ര​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോസ്റ്റർടോ​ക്സി​ക് എ​ന്ന ചി​ത്ര​ത്തി​ലെ ന​യ​ൻ​താ​ര​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോസ്റ്റർ പുറത്ത്. ആവേശത്തിലായആരാധകർ പറയുന്നത് ഇ​തി​ലും മി​ക​ച്ച​തില്ലെന്നാണ്. ഗം​ഗ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് നയൻതാര അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പുതുവത്സരത്തേലേന്നു പു​റ​ത്തി​റ​ങ്ങി​യ പു​തി​യ പോ​സ്റ്റ​റി​ൽ ന​യ​ൻ​താ​ര ശ​ക്ത​വും ഗൗ​ര​വ​മു​ള്ള​ ലു​ക്കി​ലാ​ണ്. വ​ലി​യ കാ​സി​നോ​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ തോ​ക്കു​മാ​യി നി​ൽ​ക്കു​ന്ന​താണ് പോ​സ്റ്റ​റി​ൽ. ശ​ക്ത​യും നി​ർ​ഭ​യ​യു​മാ​യ സ്ത്രീയാണ് ഗംഗ.

Must Read
‘ടോക്സിക്കി‘ൽ എലിസബത്തായി ഹുമ ഖുറേഷി
'ടോ​ക്സി​ക്കി'ലെ ന​യ​ൻ​താ​ര​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോസ്റ്ററിൽ നിന്ന്

നയൻതാരയെ ഇതുവരെയുള്ള കരിയറിൽനിന്നു വ്യത്യസ്തമായ രീതിയിൽ ടോക്സിക്കിൽ അവതരിപ്പിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് ചിത്രത്തിന്‍റെ സംവിധായിക ഗീതു മോഹൻദാസ് പറഞ്ഞു. ഗീതു മോഹൻദാസിന്‍റെ വാക്കുകൾ: ന​മ്മ​ളെ​ല്ലാ​വ​രും ന​യ​ൻ​താ​ര​യുടെ നിരവധി കഥാപാത്രങ്ങൾ കണ്ടിട്ടുണ്ട്. എ​ന്നാ​ൽ ടോ​ക്സി​ക്കി​ൽ നി​ശ​ബ്ദ​മാ​യി, പൊ​ട്ടി​ത്തെ​റി​ക്കാ​ൻ കാ​ത്തി​രിക്കുന്ന പ്ര​തി​ഭ​യെ പ്രേ​ക്ഷ​ക​ർ കാ​ണും. ന​യ​ൻ​താ​ര​യെ ഇ​തു​വ​രെ ആ​രും അ​വ​ത​രി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചു. അതേസമയം, ഷൂ​ട്ടിങ് പു​രോ​ഗ​മി​ക്കു​മ്പോ​ൾ, അ​വ​രു​ടെ സ്വ​ന്തം വ്യ​ക്തി​ത്വം ക​ഥാ​പാ​ത്ര​ത്തിന്‍റെ ആ​ത്മാ​വി​നെ എ​ത്ര​ത്തോ​ളം സ്വാധീനിച്ചുവെന്ന് എനിക്കു ബോധ്യപ്പെട്ടു- ഗീതു പറഞ്ഞു.

ടോ​ക്സി​ക്കിലെ ന​യ​ൻ​താ​ര​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോസ്റ്റർ
'ടോ​ക്സി​ക്കി'ലെ ന​യ​ൻ​താ​ര​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോസ്റ്റർഅറേഞ്ച്ഡ്

ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ളു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ൾ നേരത്തെ പു​റ​ത്തു​വി​ട്ടിരുന്നു. കി​യാ​ര അ​ദ്വാ​നി​യെ നാ​ദി​യ എ​ന്ന പേ​രി​ലും ഹു​മ ഖു​റേ​ഷി​യെ എ​ലി​സ​ബ​ത്ത് എ​ന്ന പേ​രി​ലു​മാ​ണ് നേ​ര​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി​യത്. കെ​ജി​എ​ഫ് 2- ന് ​ശേ​ഷം യാ​ഷിന്‍റെ ബി​ഗ് സ്‌​ക്രീ​നി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വാണ് ടോ​ക്സി​ക്കിനെ ആഘോഷമാക്കുന്നത്.

'ടോക്സിക്'പോസ്റ്ററിൽ കിയാര അദ്വാനി
'ടോക്സിക്'പോസ്റ്ററിൽ കിയാര അദ്വാനികടപ്പാട്- യാഷ് ഫേസ്ബുക്ക് പേജ്

യാഷും ഗീതു മോഹന്ദാസും ചേർന്ന് രചന നിർവഹിച്ച ‘ടോക്സിക്’ സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് ഡബ് ചെയ്യപ്പെടും.ദേശീയ അവാർഡ് ജേതാവ് രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിങ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരടങ്ങുന്ന ശക്തമായ സാങ്കേതിക സംഘമാണ് ചിത്രത്തിന് പിന്നിൽ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറിയുടെയും ദേശീയ അവാർഡ് ജേതാക്കളായ അൻബറിവ് ടീമിന്റെയും കേച കെംപക്ഡിയുടെയും നേതൃത്വത്തിലാണ് ഹൈ-ഓക്‌ടെയിൻ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് കെ വി എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ 2026 മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഗംഭീര റിലീസിനൊരുങ്ങുന്നു.

Related Stories

No stories found.
Pappappa
pappappa.com