'എം ഫോർ മാധുരി ദീക്ഷിത്': ശിവരാജ് കുമാറിന്റെ 'എ ഫോര്‍ ആനന്ദി'ൽ ബോളിവുഡ് നായിക?

ഒഡീഷ പട്ടുസാരിയണിഞ്ഞ് മാധുരി ദീക്ഷിത്
ഒഡീഷ പട്ടുസാരിയണിഞ്ഞ് മാധുരി ദീക്ഷിത് കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on

സൂപ്പര്‍താരം ശിവരാജ്കുമാര്‍ നായകനാകുന്ന പുതിയ ചിത്രം 'എ ഫോര്‍ ആനന്ദ്' എന്ന സിനിമയിലൂടെ ബോളിവുഡ് നടി മാധുരി ദീക്ഷിത് കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി സംവിധായകന്‍ ശ്രീനി, മാധുരി ദീക്ഷിതിനെ സമീപിച്ചതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല.

Must Read
'ഇന്ത്യയിലേക്ക് മടങ്ങുന്നത് ഏറ്റവും മികച്ച തീരുമാനമാകുമെന്ന് ഞങ്ങൾ വിശ്വസിച്ചു'
ഒഡീഷ പട്ടുസാരിയണിഞ്ഞ് മാധുരി ദീക്ഷിത്

'ഗോസ്റ്റ്' എന്ന ഹിറ്റ് ചിത്രത്തിനുശേഷം ശിവരാജ്കുമാറും സംവിധായകന്‍ ശ്രീനിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'എ ഫോര്‍ ആനന്ദ്'. ശിവരാജ്കുമാറിന്റെ കരിയറിലെ ആദ്യ ചിത്രമായ 'ആനന്ദ്' എന്ന പേരിനോട് വൈകാരികമായ ബന്ധമുള്ളതിനാല്‍ തന്നെ ചിത്രത്തിനു വലിയ പ്രാധാന്യമാണ് നല്കുന്നത്. ഈ കൂട്ടുകെട്ടിലേക്ക് മാധുരി ദീക്ഷിത് കൂടി എത്തുകയാണെങ്കില്‍ അത് ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയമായ ചിത്രമായി മാറും.

ഒഡീഷ പട്ടുസാരിയണിഞ്ഞ് മാധുരി ദീക്ഷിത്
ഒഡീഷ പട്ടുസാരിയണിഞ്ഞ് മാധുരി ദീക്ഷിത്

ദക്ഷിണേന്ത്യന്‍ സിനിമകളില്‍നിന്ന് മുമ്പും നിരവധി അവസരങ്ങള്‍ മാധുരി ദീക്ഷിതിനെ തേടിയെത്തിയിട്ടുണ്ടെങ്കിലും അവര്‍ അഭനിയിച്ചിരുന്നില്ല. അതിനാല്‍, ബോളിവുഡ് താരത്തെ കന്നഡയിലേക്ക് എത്തിക്കാന്‍ ശ്രീനിക്ക് കഴിയുമോ എന്ന പ്രതീക്ഷയിലാണ് സിനിമാലോകം. ഒരു അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഗീതാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഗീത ശിവരാജ്കുമാറാണ് നിര്‍മിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Pappappa
pappappa.com