ആ കപ്പൽച്ചേതത്തിന് 114 വയസ്സ്,ചർച്ചകൾക്ക് വഴിയൊരുക്കി 'ടൈറ്റാനിക്കി'ലെ മരക്കഷണം

ടൈറ്റാനിക്ക് സിനിമയിൽ കപ്പൽ തകരുന്നതിന്റെ ചിത്രീകരണം
'ടൈറ്റാനിക്ക്' സിനിമയിൽ കപ്പൽ തകരുന്നതിന്റെ ചിത്രീകരണംയൂട്യൂബ് വീഡിയോ സ്ക്രീൻ​ഗ്രാബ്
Published on

ലോ​ക​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മു​ദ്രദു​ര​ന്തം സംഭവിച്ചിട്ട് 114 വർഷം പിന്നിട്ടു. ജലരാജൻ എന്നു വിശേഷിപ്പിക്കപ്പെട്ട ടൈറ്റാനിക് തകർന്നടിഞ്ഞ ഏപ്രിൽ 15, ഇന്നും ഞെട്ടലോടെ ലോകം ഓർക്കുന്നു. 1912 ഏ​പ്രി​ൽ 15ന് ​പു​ല​ർ​ച്ചെ 2.20-ാ​ടെ​യാ​ണ് സൗ​താം​പ്ട​ണി​ൽനി​ന്ന് ന്യൂ​യോ​ർ​ക്കി​ലേ​ക്കു​ള്ള ക​ന്നി​യാ​ത്ര​യ്ക്കി​ടെ കൂ​റ്റ​ൻ മ​ഞ്ഞു​മ​ല​യി​ലി​ടി​ച്ച് ടൈ​റ്റാ​നി​ക് അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ തടകർന്നടിഞ്ഞത്. 1,500-ല​ധി​കം ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞ ആ ​ദി​നം ഇ​ന്നും 'ടൈ​റ്റാ​നി​ക് റി​മം​ബ​റ​ൻ​സ് ഡേ' ​ആ​യി ആ​ച​രി​ക്കുന്നു.

Must Read
40ഏക്കർ കടൽത്തീരത്തെ ആറുകോടി ലിറ്റർ ടാങ്കിൽ പിറന്ന ടൈറ്റാനിക്ക്
ടൈറ്റാനിക്ക് സിനിമയിൽ കപ്പൽ തകരുന്നതിന്റെ ചിത്രീകരണം

പതിറ്റാണ്ടുകൾക്കു മുമ്പു നടന്ന ​ദു​ര​ന്ത​ത്തെ ആ​ധു​നി​ക ജ​ന​ത​യു​ടെ ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്തു​നി​ർ​ത്തി​യ​ത് 1997-ൽ ​ജെ​യിം​സ് കാ​മ​റൂ​ൺ സം​വി​ധാ​നം ചെ​യ്ത 'ടൈ​റ്റാ​നി​ക്' എ​ന്ന ചി​ത്ര​മാ​ണ്. യ​ഥാ​ർ​ഥ ദു​ര​ന്ത​ത്തെ ഒ​രു പ്ര​ണ​യ​ക​ഥ​യു​മാ​യി കോ​ർ​ത്തി​ണ​ക്കി​യ​പ്പോ​ൾ അ​തു ച​രി​ത്ര​ത്തോ​ടൊ​പ്പം വൈ​കാ​രി​ക​മാ​യ ഒ​രു അ​നു​ഭ​വം കൂ​ടി​യാ​യി മാ​റി. ക​പ്പ​ൽ മു​ങ്ങു​ന്ന നി​മി​ഷം കാ​ണി​ക്കു​മ്പോ​ൾ അ​തി​ലെ ക്ലോ​ക്കി​ൽ സ​മ​യം കൃ​ത്യം 2.20 എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത് ച​രി​ത്ര​പ​ര​മാ​യ കൃ​ത്യ​ത​യു​ടെ അ​ട​യാ​ള​മാ​യി ഇ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

1.ടൈറ്റാനിക്കിൻെ ചിത്രീകരണത്തിനായി ക്രയിനിലുറപ്പിച്ച ക്യാമറകളിലൊന്ന് 2.ടൈറ്റാനിക്കിലെ നായികാനായകന്മാരായ കേറ്റ് വിൻസ് ലെറ്റും ലിയാനാർഡോ ഡി കാപ്രിയോയും
1.ടൈറ്റാനിക്കിൻെ ചിത്രീകരണത്തിനായി ക്രയിനിലുറപ്പിച്ച ക്യാമറകളിലൊന്ന് 2.ടൈറ്റാനിക്കിലെ നായികാനായകന്മാരായ കേറ്റ് വിൻസ് ലെറ്റും ലിയാനാർഡോ ഡി കാപ്രിയോയുംയൂട്യൂബ് വീഡിയോ സ്ക്രീൻ​ഗ്രാബ്

ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സി​ൽ റോ​സ് ഒ​ഴു​കി ന​ട​ക്കു​ന്ന ഒ​രു മരക്കഷണത്തിൽ അ​ഭ​യം പ്രാ​പി​ക്കു​ന്ന​തും ജാ​ക്ക് ത​ണു​ത്തു​റ​ഞ്ഞ വെ​ള്ള​ത്തി​ൽ മ​രി​ക്കു​ന്ന​തും ലോ​ക​മെ​മ്പാ​ടു​മു​ള്ള സി​നി​മാ​പ്രേ​മി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ രം​ഗ​മാ​ണ്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഈ ​ഒ​രു രം​ഗം വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​തെ​ളി​ച്ചു. ആ ​മ​ര​ക്ക​ഷ​ണ​ത്തി​ൽ ജാ​ക്കി​ന് കൂ​ടി ക​യ​റി​യി​രി​ക്കാ​ൻ സ്ഥ​ല​മു​ണ്ടാ​യി​രു​ന്നി​ല്ലേ എ​ന്ന ചോ​ദ്യം ഇ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തു​ട​രു​ന്നു.

എ​ന്നാ​ൽ, അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ന​ടി കേ​റ്റ് വി​ൻസ്‌ലെറ്റ് ഇ​തി​നെ​ക്കു​റി​ച്ച് ര​സ​ക​ര​മാ​യ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി. സി​നി​മ​യി​ൽ ക​ണ്ട ആ ​വ​സ്തു യ​ഥാ​ർ​ഥ​ത്തി​ൽ 'വാ​തി​ൽ' ആ​യി​രു​ന്നി​ല്ല, മ​റി​ച്ച് ക​പ്പ​ലി​ലെ ഗോ​വ​ണി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന വു​ഡ​ൻ പാ​ന​ൽ ആ​യി​രു​ന്നു അ​ത്. അ​തി​ൽ ജാ​ക്കി​ന് സ്ഥ​ലം ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന​ത് ഇ​പ്പോ​ഴും നി​ഗൂ​ഢ​ത​യാ​യി തു​ട​രു​ന്നു.

ടൈറ്റാനിക്ക് ചിത്രീകരണത്തിനിടെ സംവിധായകൻ ജെയിംസ് കാമറോൺ
ടൈറ്റാനിക്ക് ചിത്രീകരണത്തിനിടെ സംവിധായകൻ ജെയിംസ് കാമറോൺയൂട്യൂബ് വീഡിയോ സ്ക്രീൻ​ഗ്രാബ്

ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​നം പ്രാ​യ​മാ​യ റോ​സ് സ്വപ്നാടനത്തിലെന്നപോലെ, ക​പ്പ​ലി​ലേ​ക്കു തി​രി​കെ പോ​കു​ന്ന​തും, മ​രി​ച്ചു​പോ​യ എ​ല്ലാ​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ജാ​ക്കി​നെ വീ​ണ്ടും ക​ണ്ടു​മു​ട്ടു​ന്ന​തും മ​നോ​ഹ​ര​മാ​യ ഒ​രു കാ​ഴ്ച​യാ​യി​രു​ന്നു. ദു​ര​ന്ത​ത്തിന്‍റെ ഭീ​ക​ര​ത​യി​ല​ല്ല, മ​റി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ഓ​ർമ​ക​ൾ​ക്കും അ​ന്തസി​നും പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടാ​ണ് ചി​ത്രം അ​വ​സാ​നി​ക്കു​ന്ന​ത്. 114 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും ടൈ​റ്റാ​നി​ക്കിന്‍റെ ക​ഥ ലോ​കം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ൽ ജെയിംസ് കാമറൂൺ വഹിച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.

Related Stories

No stories found.
Pappappa
pappappa.com