പാരഡൈസും ഡൊറോത്തിയും മുതൽ അവഞ്ചേഴ്സ് വരെ..ഈയാഴ്ചയിലെ റീലീസുകൾ

'ദ് പാരഡൈസ്', 'അ​വ​ഞ്ചേ​ഴ്സ് എ​ൻ​ഡ്ഗെ​യിം: എ​ൻ​കോ​ർ', 'ലെ​നി​ൻ പാ​ണ്ഡ്യ​ൻ' പോസ്റ്ററുകൾ
'ദ് പാരഡൈസ്', 'അ​വ​ഞ്ചേ​ഴ്സ് എ​ൻ​ഡ്ഗെ​യിം: എ​ൻ​കോ​ർ', 'ലെ​നി​ൻ പാ​ണ്ഡ്യ​ൻ' പോസ്റ്ററുകൾഅറേഞ്ച്ഡ്
Published on

അ​വ​ഞ്ചേ​ഴ്സ് എ​ൻ​ഡ്ഗെ​യിം, ദ് ​പാ​ര​ഡൈ​സ്, ഡൊ​റോ​ത്തി തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾ ഈ ​ആ​ഴ്ച തിയേറ്ററുകളിലെത്തുന്നു. ത​മി​ഴ്, ഹി​ന്ദി, ഇം​ഗ്ലീ​ഷ്, തെലുങ്ക് ഭാ​ഷ​ക​ളി​ലാ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന പ്ര​മു​ഖ ചി​ത്ര​ങ്ങ​ൾ-

ദ് ​പാ​ര​ഡൈ​സ്

ടോളിവുഡ് സൂപ്പർതാരം നാ​നി നാ​യ​ക​നാ​കു​ന്ന 'ദ് ​ പാരഡൈസ്' 1980-ക​ളി​ലെ സെ​ക്ക​ന്ത​രാ​ബാ​ദിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള ഒ​രാ​ൾ തന്‍റെ ജ​ന​ങ്ങ​ളു​ടെ അ​ന്തസിനും നിലനില്പിനുമായി ന​ട​ത്തു​ന്ന പോ​രാ​ട്ട​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

Must Read
നിവിൻപോളിക്കൊപ്പം ദുൽഖർ; 'ഏഴ് കടല്‍ ഏഴ് മലൈ'യുടെ വിതരണം വേഫെറര്‍ ഫിലിംസിന്
'ദ് പാരഡൈസ്', 'അ​വ​ഞ്ചേ​ഴ്സ് എ​ൻ​ഡ്ഗെ​യിം: എ​ൻ​കോ​ർ', 'ലെ​നി​ൻ പാ​ണ്ഡ്യ​ൻ' പോസ്റ്ററുകൾ

ശ്രീ​കാ​ന്ത് ഒ​ഡേ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ രാ​ഘ​വ് ജു​യാ​ൽ, ക​യാ​ദു ലോ​ഹ​ർ, മോ​ഹ​ൻ ബാ​ബു, സോ​ണാ​ലി കു​ൽ​ക്ക​ർ​ണി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. സെപ്റ്റം​ബ​ർ 24ന് ചിത്രം തിയേറ്ററുകളിലെത്തും.

'ഡൊറോ​ത്തി ' പോസ്റ്റർ
'ഡൊറോ​ത്തി ' പോസ്റ്റർഅറേഞ്ച്ഡ്

ഡൊറോ​ത്തി

കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ​ഈ ത​മി​ഴ് ചി​ത്ര​ത്തി​ൽ റി​ഷി​കാ​ന്ത്, സ​നാ​ത്, കീ​ർ​ത്തി സു​രേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കാ​ർ​ത്തി, സു​ബ്ബു എ​ന്നീ കു​ട്ടി​ക്കാ​ല​ത്തെ സു​ഹൃ​ത്തു​ക്ക​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് 'ഡോ​റോ​ത്തി' എ​ന്ന സ്ത്രീ ​ക​ട​ന്നു​വ​രു​ന്ന​തും, തു​ട​ർ​ന്ന് അ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സെപ്റ്റംബർ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

'ലെ​നി​ൻ പാ​ണ്ഡ്യ​ൻ' പോസ്റ്റർ
'ലെ​നി​ൻ പാ​ണ്ഡ്യ​ൻ' പോസ്റ്റർഅറേഞ്ച്ഡ്

ലെ​നി​ൻ പാ​ണ്ഡ്യ​ൻ

ഡി.​ഡി. ബാ​ല​ച​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം നി​യ​മ​വി​രു​ദ്ധ​മാ​യ മ​ണ​ൽ ഖ​ന​ന​വും അ​തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​വു​മാ​ണ് പ്ര​മേയ​മാ​ക്കു​ന്ന​ത്. ദ​ർ​ശ​ൻ ഗ​ണേ​ശ​ൻ, റോ​ജ, ഗം​ഗൈ അ​മ​ര​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. സെപ്റ്റംബർ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

'മീ​സ​യ മു​റു​ക്കു 2' പോസ്റ്റർ
'മീ​സ​യ മു​റു​ക്കു 2' പോസ്റ്റർകടപ്പാട്-ഐഎംഡിബി

മീ​സ​യ മു​റു​ക്കു 2

'മീ​സ​യ മു​റു​ക്കു' (2017) എ​ന്ന സെ​മി-​ബ​യോ​ഗ്ര​ഫി​ക്ക​ൽ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണി​ത്. സ്വ​ന്ത​മാ​യി ഒ​രു മ്യൂ​സി​ക് ബാ​ൻ​ഡ് സ്ഥാ​പി​ക്കാ​ൻ യുവാവ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളും തു​ട​ർ​ന്നു​ള്ള സം​ഭ​വ​ങ്ങ​ളു​മാ​ണ് ഇ​തി​ൽ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്. ചൈ​ത്ര ആ​ചാ​ർ, ര​മ്യ രം​ഗ​നാ​ഥ​ൻ, കേ​തി​ക ശ​ർമ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. സെപ്റ്റംബർ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

'ദ് വാ​ൻ - ഫോ​ഴ്‌​സ് ഓ​ഫ് ദ് ​ഫോ​റ​സ്റ്റ്' പോസ്റ്റർ
'ദ് വാ​ൻ - ഫോ​ഴ്‌​സ് ഓ​ഫ് ദ് ​ഫോ​റ​സ്റ്റ്' പോസ്റ്റർകടപ്പാട്-ഐഎംഡിബി

ദ് വാ​ൻ - ഫോ​ഴ്‌​സ് ഓ​ഫ് ദ് ​ഫോ​റ​സ്റ്റ്

സി​ദ്ധാ​ർഥ് മ​ൽ​ഹോ​ത്ര, ത​മ​ന്ന ഭാ​ട്ടി​യ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​രു​ണാ​ഭ് കു​മാ​ർ, ദീ​പ​ക് കു​മാ​ർ മി​ശ്ര എ​ന്നി​വ​ർ ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്യു​ന്ന ഹൊ​റ​ർ-​ആ​ക്ഷ​ൻ ചി​ത്ര​മാ​ണി​ത്. ഗ്രാ​മ​ത്തി​ലെ വി​ല​ക്ക​പ്പെ​ട്ട വ​ന​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള നി​ഗൂ​ഢ ശ​ക്തി​ക​ളും ന​ഗ​ര​വാ​സി​യാ​യ യു​വാ​വി​ന്റെ ജീ​വി​ത​ത്തി​ലു​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ളു​മാ​ണ് ബോളിവുഡ് ചി​ത്രം പറയുന്നത്. സെപ്റ്റംബർ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

'അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം എന്‍കോര്‍' റീ റിലീസ് പോസ്റ്റർ
'അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം എന്‍കോര്‍' റീ റിലീസ് പോസ്റ്റർകടപ്പാട്-റെഡിറ്റ്

പ്ര​ധാ​ന ഇം​ഗ്ലീ​ഷ് റി​ലീ​സു​ക​ൾ

ഹാ​ർ​ട്ട് ഓ​ഫ് ദി ​ബീ​സ്റ്റ് (Heart of the Beast)

ബ്രാ​ഡ് പി​റ്റ്, ജെ.​കെ. സി​മ​ൺ​സ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന സ​ർ​വൈ​വ​ൽ ആ​ക്ഷ​ൻ ചി​ത്രം. സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തും.

പ്രൈം ​ടൈം (Primetime)

റോ​ബ​ർ​ട്ട് പ​റ്റി​ൻ​സ​ൺ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ഡ്രാ​മ. സെപ്റ്റംബർ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

ഫൊർ​ഗോ​ട്ട​ൺ ഐ​ല​ൻ​ഡ് (Forgotten Island)

എ​ച്ച്.​ഇ.​ആ​ർ, ലി​സ സോ​ബെ​റാ​നോ എ​ന്നി​വ​ർ വേ​ഷ​മി​ടു​ന്ന ഫാ​ന്‍റ​സി-​അ​ഡ്വ​ഞ്ച​ർ ചി​ത്രം. സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തും.

അ​വ​ഞ്ചേ​ഴ്സ് എ​ൻ​ഡ്ഗെ​യിം: എ​ൻ​കോ​ർ (Avengers Endgame: Encore)

മാ​ർ​വ​ൽ ആ​രാ​ധ​ക​ർ​ക്കാ​യി എ​ൻ​ഡ്ഗെ​യി​മി​ന്‍റെ പ്ര​ത്യേ​ക തി​യേ​റ്റ​ർ റീ-​റി​ലീ​സ്. സെപ്റ്റംബർ 25ന് തിയേറ്ററുകളിൽ.

Pappappa
pappappa.com