

ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ബ്രഹ്‌മാണ്ഡ ചിത്രം 'ദ് ഒഡീസി' ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുന്നു. പ്രദര്‍ശനത്തിന്റെ രണ്ടാം ശനിയാഴ്ച മാത്രം ചിത്രം 14 കോടി രൂപയാണ് കളക്ട് ചെയ്തത്. ഇതോടെ ഇന്ത്യയിലെ ആകെ ഗ്രോസ് കളക്ഷന്‍ 126.75 കോടിയിലെത്തി.
വെള്ളിയാഴ്ചത്തെ കളക്ഷനേക്കാള്‍ (8.25 കോടി) 70 ശതമാനം വര്‍ധനവാണ് രണ്ടാം ശനിയാഴ്ച രേഖപ്പെടുത്തിയത്. ഒന്നാം ശനിയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 45 ശതമാനത്തിന്റെ കുറവുണ്ടെങ്കിലും, രണ്ടാം വാരത്തിലും ചിത്രം തിയേറ്ററുകളില്‍ ശക്തമായ മുന്നേറ്റം നടത്തുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കുതിപ്പ് തുടരുകയാണെങ്കില്‍ രണ്ടാം വാരാന്ത്യത്തോടെ (ഞായറാഴ്ചയിലെ കളക്ഷന്‍ കൂടി ചേര്‍ത്ത്) ചിത്രത്തിന്റെ ഇന്ത്യന്‍ കളക്ഷന്‍ 145 കോടി രൂപയോടടുക്കും. അടുത്ത വാരം വലിയ ഹോളിവുഡ് റിലീസുകള്‍ ഇല്ലാത്തതിനാല്‍ ചിത്രം 160-170 കോടി രൂപ സ്വന്തമാക്കുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കാനും, നോളന്റെ മുന്‍ ചിത്രമായ 'ഓപ്പണ്‍ഹൈമറിന്റെ' ലൈഫ് ടൈം കളക്ഷന്‍ മറികടക്കാനും സാധ്യതയേറെയാണ്.
ഇതോടെ 2026-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഹോളിവുഡ് ചിത്രമായി 'ദ് ഒഡീസി' മാറി. ഹോമറിന്റെ ഗ്രീക്ക് ഇതിഹാസത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മാറ്റ് ഡാമണ്‍, ആനി ഹാത്ത്വേ, ടോം ഹോളണ്ട്, സെന്‍ഡയ, റോബര്‍ട്ട് പാറ്റിന്‍സണ്‍ തുടങ്ങിയ വന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്.