സസ്പെൻസ് അവസാനിച്ചു; പുതിയ ജെയിംസ് ബോണ്ടായി റോബർട്ട് പാറ്റിൻസൺ

ജെയിംസ് ബോണ്ട് വേഷത്തിൽ റോബർട്ട് പാറ്റിൻസൺ
ജെയിംസ് ബോണ്ട് വേഷത്തിൽ റോബർട്ട് പാറ്റിൻസൺഫോട്ടോകടപ്പാട്-ജെയിംസ്ബോണ്ട് ഫേസ്ബുക്ക് പേജ്
Published on: 

അടുത്ത ജെയിംസ് ബോണ്ട് ആരാകും എന്ന ആകാംക്ഷയ്ക്ക് വിരാമം. മാസങ്ങളായി ഹോളിവുഡിലെ നിരവധി താരങ്ങളുടെ പേരുകൾ ചർച്ച ചെയ്യപ്പെട്ടതിന് പിന്നാലെ പുതിയ 007നെ ഔദ്യോഗികമായി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ഹോളിവുഡ് താരം റോബർട്ട് പാറ്റിൻസണാണ് ഇനി ജെയിംസ് ബോണ്ടായി വെള്ളിത്തിരയിലെത്തുക. 'ട്വിലൈറ്റ്' സിനിമാ പരമ്പരയിലൂടെയും 'ദ് ബാറ്റ്മാൻ' എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ താരം, ലോകപ്രശസ്ത ചാരകഥാപാത്രമായ 007ന്റെ വേഷം ഏറ്റെടുക്കുമ്പോൾ അത് പുതിയൊരു യു​ഗത്തിന്റെ തുടക്കം കൂടിയാകുന്നു.

Must Read
നിലാവെളിച്ചത്തിൽ ബാറ്റ്മാൻ; രണ്ടാംഭാ​ഗത്തിന്റെ പുതിയ സ്റ്റിൽ പുറത്തുവിട്ട് സംവിധായകൻ
ജെയിംസ് ബോണ്ട് വേഷത്തിൽ റോബർട്ട് പാറ്റിൻസൺ

ജെയിംസ് ബോണ്ടായി വേഷമിടുന്ന ഏഴാമത്തെ നടനാണ് റോബർട്ട് പാറ്റിൻസൺ. അഞ്ച് ചിത്രങ്ങളിൽ ബോണ്ടിനെ അവതരിപ്പിച്ച ഡാനിയൽ ക്രെയ്ഗിന് പകരക്കാരനായാണ് താരം എത്തുന്നത്. 2006ൽ പുറത്തിറങ്ങിയ 'കാസിനോ റോയൽ' ആയിരുന്നു ക്രെയ്ഗിന്റെ ബോണ്ട് അരങ്ങേറ്റ ചിത്രം. 2021ൽ പുറത്തിറങ്ങിയ 'നോ ടൈം ടു ഡൈ'യോടെ അദ്ദേഹം ഈ കഥാപാത്രത്തോട് വിടപറഞ്ഞു.

തിങ്കളാഴ്ചയാണ് ഔദ്യോഗിക ജെയിംസ് ബോണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുതിയ താരത്തെ പ്രഖ്യാപിച്ചത്. ആദ്യം അക്കൗണ്ടുകളിലെ പഴയ പോസ്റ്റുകളെല്ലാം നീക്കം ചെയ്ത അണിയറപ്രവർത്തകർ, 'ഐഡന്റിറ്റി കൺഫേംഡ്' എന്ന ദുരൂഹമായ സന്ദേശം പങ്കുവച്ചു. പിന്നാലെ കറുത്ത ടക്സീഡോ ധരിച്ച റോബർട്ട് പാറ്റിൻസന്റെ ഔദ്യോഗിക ചിത്രവും പുറത്തുവിട്ടു. ജെയിംസ് ബോണ്ട് കഥാപാത്രത്തിന്റെ പരമ്പരാഗത വേഷവിധാനമാണ് ചിത്രത്തിൽ താരം പിന്തുടരുന്നത്.

റോബർട്ട് പാറ്റിൻസൺ
റോബർട്ട് പാറ്റിൻസൺഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ

ബോണ്ട് പരമ്പരയിലെ 26-ാമത്തെ ചിത്രത്തിലാണ് പാറ്റിൻസൺ നായകനാകുന്നത്. 'ഡ്യൂൺ' സിനിമകളിലൂടെ ശ്രദ്ധേയനായ ഡെനിസ് വില്ലെന്യൂവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാറ്റിൻസണെ ബോണ്ട് പരമ്പരയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ പ്രതികരിച്ചു. ജെയിംസ് ബോണ്ടിന് ആവശ്യമായ സവിശേഷതകൾ പാറ്റിൻസണിലുണ്ടെന്നും അതേസമയം കഥാപാത്രത്തിന് പുതുമയുള്ളൊരു ഭാവം നൽകാൻ അദ്ദേഹത്തിന് കഴിയുമെന്നും വില്ലെന്യൂവ് അഭിപ്രായപ്പെട്ടു.

റോബർട്ട് പാറ്റിൻസൺ 2009-ൽ 'ദ് ട്വിലൈറ്റ് സാ​ഗ-ന്യൂമൂൺ' എന്ന ചിത്രത്തിന്റെ പ്രചരാണർഥമുള്ള പരിപാടിക്കിടെ
റോബർട്ട് പാറ്റിൻസൺ 2009-ൽ 'ദ് ട്വിലൈറ്റ് സാ​ഗ-ന്യൂമൂൺ' എന്ന ചിത്രത്തിന്റെ പ്രചരാണർഥമുള്ള പരിപാടിക്കിടെഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ

ജെയിംസ് ബോണ്ടായി അഭിനയിക്കാൻ അവസരം ലഭിച്ചതിലുള്ള ആവേശം റോബർട്ട് പാറ്റിൻസണും പങ്കുവച്ചു. സിനിമാ ചരിത്രത്തിലെ ഏറ്റവും ഐതിഹാസിക കഥാപാത്രങ്ങളിലൊന്നാണ് ജെയിംസ് ബോണ്ടെന്നും 007നെ അവതരിപ്പിക്കുക എന്നത് തന്റെ സ്വപ്നസാക്ഷാത്കാരമാണെന്നും താരം പറഞ്ഞു.

2021-ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈയിൽ ബോണ്ട് ആയി ഡാനിയൽ ക്രെയ്​ഗ്
2021-ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈയിൽ ബോണ്ട് ആയി ഡാനിയൽ ക്രെയ്​ഗ്

ഹോളിവുഡിൽ ശ്രദ്ധേയമായ അഭിനയജീവിതമാണ് റോബർട്ട് പാറ്റിൻസൺ ഇതിനോടകം കെട്ടിപ്പടുത്തത്. 'ട്വിലൈറ്റ്' സിനിമകളിലെ എഡ്വേർഡ് കുള്ളൻ എന്ന കഥാപാത്രത്തിലൂടെയാണ് താരം ആഗോളതലത്തിൽ പ്രശസ്തനായത്. പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ചു. 'ദ് ബാറ്റ്മാൻ' എന്ന ചിത്രത്തിൽ ബാറ്റ്മാനായും വേഷമിട്ടു. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'ടെനെറ്റ്' ഉൾപ്പെടെയുള്ള ചിത്രങ്ങളിലും പാറ്റിൻസൺ അഭിനയിച്ചിട്ടുണ്ട്.

ജെയിംസ് ബോണ്ട് പരമ്പരയുടെ പുതിയ അധ്യായത്തിന് തുടക്കമിടുന്ന 26-ാമത്തെ ചിത്രത്തിന്റെ തിരക്കഥ സ്റ്റീവൻ നൈറ്റിന്റേതാണ്. ആമി പാസ്കലും ഡേവിഡ് ഹെയ്മാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.