കൗമാരത്തിലെ 'ബന്ധങ്ങള്‍' തുറന്നുപറഞ്ഞ് കെയ്റ്റ് വിന്‍സ്‌ലെറ്റ്

കെയ്റ്റ് വിന്‍സ്‌ലെറ്റ് 'ടൈറ്റാനിക്കി'ൽ
കെയ്റ്റ് വിന്‍സ്‌ലെറ്റ് 'ടൈറ്റാനിക്കി'ൽഫോട്ടോ കടപ്പാട്-ഐഎംഡിബി
Published on

ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തിയിലേക്കുയര്‍ന്ന ഹോളിവുഡ് സൂപ്പര്‍താരം കെയ്റ്റ് വിന്‍സ്‌ലെറ്റ് തന്റെ കൗമാരകാലത്തെ സ്വകാര്യബന്ധങ്ങളെക്കുറിച്ചുള്ള അനുഭവങ്ങള്‍ തുറന്നുപറഞ്ഞു. തനിക്ക് ആണ്‍സുഹൃത്തുക്കളും പെണ്‍സുഹൃത്തുക്കളും ഉണ്ടായിരുന്നതായി കെയ്റ്റ് വെളിപ്പെടുത്തി. ചിലത് സ്വവര്‍ഗാനുരാഗമായിരുന്നെന്നും താരം തുറന്നുപറഞ്ഞു.

Must Read
കൊലയാളി സ്രാവിന്റെ 50വർഷങ്ങൾ; കൊച്ചിക്കും ഓർക്കാൻ ഒരുപാട്...
കെയ്റ്റ് വിന്‍സ്‌ലെറ്റ് 'ടൈറ്റാനിക്കി'ൽ

'ഞാന്‍ ഇതുവരെ പങ്കുവച്ചിട്ടില്ലാത്ത ചില കാര്യങ്ങള്‍ പറയാം. കൗമാരത്തില്‍ എന്റെ ആദ്യത്തെ ചില അടുപ്പം യഥാര്‍ഥത്തില്‍ പെണ്‍കുട്ടികളോടായിരുന്നു. ഞാന്‍ പെണ്‍കുട്ടികളെ ചുംബിച്ചിട്ടുണ്ട്. ആണ്‍കുട്ടികളെയും ചുംബിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ ആ ഘട്ടത്തില്‍ എനിക്ക് തീര്‍ച്ചയായും ജിജ്ഞാസയുണ്ടായിരുന്നു. ഞങ്ങളുടെ ആഴത്തിലുള്ള ബന്ധം എന്തായിരുന്നുവെന്നു പലപ്പോഴും മനസിലാക്കാന്‍തന്നെ പ്രയാസപ്പെട്ടു...'-കെയ്റ്റിന്റെ വാക്കുകൾ.

കെയ്റ്റ് വിന്‍സ്‌ലെറ്റ്
കെയ്റ്റ് വിന്‍സ്‌ലെറ്റ്ഫോട്ടോ കടപ്പാട്-ഐഎംഡിബി

കൗമാരത്തിന്റെ അവസാനഘട്ടങ്ങളില്‍ പ്രണയകാര്യങ്ങളില്‍ എനിക്ക് ജിജ്ഞാസ ഉണ്ടായിരുന്നു. രണ്ടു കൗമാരക്കാരായ പെണ്‍കുട്ടികള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം, പിന്നീട് 1994-ല്‍ പുറത്തിറങ്ങിയ ഹെവന്‍ലി ക്രിയേഴ്സ് എന്ന സിനിമയിലെ എന്റെ കഥാപാത്രവുമായി ബന്ധമുള്ളതായിരുന്നു. അത്തരത്തിലുള്ള ഭൂതകാലമുണ്ടായിരുന്നതുകൊണ്ടാണ് കാഥാപാത്രമായി പൊരുത്തപ്പെടാന്‍ എനിക്ക് എളുപ്പം കഴിഞ്ഞത്-കെയ്റ്റ് അന്തര്‍ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ തന്റെ പഴയകാലങ്ങള്‍ മറയില്ലാതെ വെളിപ്പെടുത്തി.

Related Stories

No stories found.
Pappappa
pappappa.com