

പ്രശസ്തമായ 'ജുമാൻഞ്ചി' ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രമായ 'ജുമാൻഞ്ചി: ഓപ്പൺ വേൾഡ്' എന്ന സിനിമയുടെ പുതിയ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. റോബിൻ വില്യംസ് അഭിനയിച്ച ഒറിജിനൽ ചിത്രത്തിന്റെ സാഹസികവും ഉല്ലാസപ്രദവുമായ അന്തരീക്ഷം തിരികെ കൊണ്ടുവരുന്നതാണ് പുതിയ ട്രെയിലർ.
സോണി പിക്ചേഴ്സ് എന്റർടെയ്ൻമെന്റ് പുറത്തുവിട്ട ട്രെയിലർ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡ്വയ്ൻ ജോൺസൺ, കെവിൻ ഹാർട്ട്, ജാക്ക് ബ്ലാക്ക്, കരേൻ ഗില്ലൻ തുടങ്ങിയ പ്രമുഖ താരങ്ങൾ തന്നെയാണ് ഈ ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുൻ ചിത്രങ്ങളുടെ വിജയത്തിനുശേഷം ജേക്ക് കാസ്ഡൻ തന്നെയാണ് ഈ മൂന്നാം ഭാഗത്തിന്റെയും സംവിധാനം.
ക്രിസ്മസ് ദിനത്തിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്.