ഹൾക്ക് ഇനി 'സ്വർ​ഗത്തിലെ ഇടിമുഴക്കം'

ഹൾക്ക് ഹോഗൻ ഡബ്ല്യുഡബ്ല്യുഇ റിങ്ങിൽ
ഹൾക്ക് ഹോഗൻ ഡബ്ല്യുഡബ്ല്യുഇ റിങ്ങിൽഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ
Published on

അ​മേ​രി​ക്ക​ൻ പ്രൊ​ഫ​ഷ​ണ​ൽ ഗു​സ്തി​യിലെ ഇതിഹാസതാരം ടെറി ജീൻ ബൊളിയ എന്ന ഹൾക്ക് ഹോഗൻ വിടവാങ്ങുമ്പോൾ സിനിമാപ്രേമികളുടെ മനസിൽ അവശേഷിക്കുന്നത് നിറംമങ്ങാത്ത അനേകം ഓർമകളാണ്. എ​ക്കാ​ല​ത്തെ​യും മി​ക​ച്ച പ്രൊ​ഫ​ഷ​ണ​ൽ ഗു​സ്തി​ക്കാ​രി​ൽ ഒ​രാ​ളെ​ന്ന നി​ല​യി​ൽ ലോകമെമ്പാടുമുള്ളവരെ പ്ര​ചോ​ദി​പ്പി​ച്ച്, കാ​യി​ക വി​നോ​ദ​ത്തിന്‍റെ ഒ​രു യു​ഗ​ത്തെ നി​ർ​വ​ചി​ച്ച ശ​ക്തി​യാ​യി​രു​ന്നു ഹോ​ഗാ​ൻ.

നിരവധി സിനിമകളിലും പരസ്യചിത്രങ്ങളിലും ഹൾക്ക് ഹോഗൻ അഭിനയിച്ചിട്ടുണ്ട്. സ്പോർട്സ് ഡ്രാമയായ റോക്കി 3, സബർബൻ കമാൻഡോ,മിസ്റ്റർ നാനി തുടങ്ങിയ സിനിമക‍ൾ ആരാധകർ ഏറ്റെടുത്ത തിരവിസ്മയങ്ങളാണ്. ഹോഗൻ നോസ് ബെസ്റ്റ്, തണ്ടർ ഇൻ പാരഡൈസ് എന്നീ ടെലിവിഷൻ പരമ്പരകളും ​ഗുസ്തിക്കളത്തിലേതുപോലെയുള്ള ആവേശം പകർന്നു.

ഹൾക്ക് ഹോ​ഗൻ 2005-ലെ സമ്മർ സ്ലാമിൽ
ഹൾക്ക് ഹോ​ഗൻ 2005-ലെ സമ്മർ സ്ലാമിൽ ഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

റിങ്ങിനുള്ളിലും പുറത്തും

1953 ഓ​ഗ​സ്റ്റ് 11ന് ​ജോ​ർ​ജി​യ​യി​ലെ അ​ഗ​സ്റ്റ​യി​ലാ​ണ് ടെ​റി ജീ​ൻ ബൊ​ളിയ ജ​നി​ച്ച​ത്. 1970 ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ പ്രൊ​ഫ​ഷ​ണ​ൽ ഗു​സ്തി ജീ​വി​തം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം വ​ർ​ഷ​ങ്ങ​ളോ​ളം ഗു​സ്തിലോ​ക​ത്ത് സജീവമായിരുന്നു. പ്രൊ​ഫ​ഷ​ണ​ൽ ഗു​സ്തി​യി​ൽ ലോകത്തിലെ തലയെടുപ്പുള്ളവരിലൊരാളായി ഹൾക്ക് മാറി. ഗു​സ്തി​യെ മു​ഖ്യ​ധാ​രാ വി​നോ​ദ​മാ​യി, ജ​ന​പ്രി​യ​മാ​ക്കു​ന്ന​തി​ൽ വലിയ പങ്കുവഹിച്ച വ്യക്തികൂടിയാണ് അ​ദ്ദേ​ഹം.

2005 ലും 2020 ​ലും ഹൾക്കിനെ ഡബ്ല്യുഡബ്ല്യുഇ ഹോൾ ഓ​ഫ് ഫെ​യി​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. വേ​ൾ​ഡ് റെ​സ്‌​ലിങ് ഫെ​ഡ​റേ​ഷൻ‌, വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പ് റെ​സ്‌​ലിങ് എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ പ്ര​മോ​ഷ​നു​ക​ളി​ൽ അ​ദ്ദേ​ഹം മ​ത്സ​രി​ച്ചിട്ടുണ്ട്. 12 ത​വ​ണ ലോ​ക ചാ​മ്പ്യ​നാ​യി​രു​ന്നു. പോ​ണ്ടി​യാ​ക് സി​ൽ​വ​ർ​ഡോ​മി​ൽ, അ​ന്ന​ത്തെ റെ​ക്കോ​ർ​ഡ് കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ, തന്‍റെ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന ആ​ൻ​ഡ്രെ ദി ​ജ​യ​ന്റി​നെ​തി​രേയുള്ള കി​രീ​ടനേട്ടം ഉ​ൾ​പ്പെ​ടെ നിരവധി ചരിത്രനിമിഷങ്ങളുടെ ഉടയോൻ ആണ് ഹൾക്ക് ഹോഗൻ.

സ്വകാര്യജീവിതത്തിൽ നിരവധി വിവാദങ്ങളിലും ഹൾക്ക് ഉൾപ്പെട്ടു. 2024 ലെ ​റി​പ്പ​ബ്ലി​ക്ക​ൻ ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​തു​ൾ​പ്പെ​ടെ അ​ദ്ദേ​ഹം ഡൊ​ണാ​ൾ​ഡ് ട്രം​പിന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ​ക്കാ​ര​നാ​യി തു​ട​ർ​ന്നു. നേരത്തെ, ബ​രാ​ക് ഒ​ബാ​മ​യെയും പ്ര​സി​ഡന്‍റ് സ്ഥാ​ന​ത്തേ​ക്ക് പി​ന്തു​ണ​ച്ചിട്ടുണ്ട്.

Related Stories

No stories found.
Pappappa
pappappa.com