ഓ​സ്ക​ര്‍ വേ​ദി​യി​ല്‍ ച​രി​ത്രമെഴുതാൻ ഇ​ന്ത്യ​ൻ വം​ശ​ജ ഗീ​ത ഗാ​ന്ധ്ഭിർ

ഗീ​ത ഗാ​ന്ധ്ഭിർ
ഗീ​ത ഗാ​ന്ധ്ഭിർഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ
Published on

ഓ​സ്ക​ര്‍ പോ​രാ​ട്ടം മു​റു​കു​മ്പോ​ള്‍ ലോ​ക​സി​നി​മ​യു​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ സം​വി​ധാ​യി​ക​യും. ഡോ​ക്യു​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടു നാ​മ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യാ​ണ് ഗീ​ത ഗാ​ന്ധ്ഭിർ ഈ ​വ​ര്‍​ഷ​ത്തെ അ​ക്കാ​ദ​മി അ​വാ​ര്‍​ഡു​ക​ളി​ല്‍ വി​സ്മ​യ​മാ​കു​ന്ന​ത്. ലോ​കം മു​ഴു​വ​ന്‍ ഓ​സ്ക​ര്‍ നാ​മ​നി​ർ​ദേ​ശ​ത്തി​നാ​യി കാ​ത്തി​രു​ന്ന​പ്പോ​ള്‍, ആ​കാം​ക്ഷ​യു​ടെ​യും സ​മ്മ​ര്‍​ദ​ത്തി​ന്‍റെ​യും മു​ള്‍​മു​ന​യി​ലാ​യി​രു​ന്ന ഗീ​ത ഗാ​ന്ധ്ഭിർ ആ ​നി​മി​ഷം അ​റി​ഞ്ഞ​തേ​യി​ല്ല.

Must Read
കാടകത്തെ മഞ്ഞിൽവിരിഞ്ഞ പൂക്കൾ, 45 വർഷങ്ങൾക്കു മുമ്പത്തെ ഒരുച്ച
ഗീ​ത ഗാ​ന്ധ്ഭിർ

'എ​ന്നെ ആ​രും കു​റ്റ​പ്പെ​ടു​ത്ത​രു​ത്, ഞാ​ന്‍ ആ ​സ​മ​യ​ത്ത് ന​ല്ല ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. ത​ലേ​ദി​വ​സം രാ​ത്രി ഒ​ട്ടും ഉ​റ​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പു​ല​ര്‍​ച്ചെ മൂ​ന്നു​വ​രെ മേ​ല്‍​ക്കൂ​ര​യി​ലേ​ക്കു​നോ​ക്കി കി​ട​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍, പ്ര​ഖ്യാ​പ​ന​സ​മ​യ​ത്ത് ഞാ​ന്‍ ബോ​ധ​മി​ല്ലാ​തെ ഉ​റ​ങ്ങി​പ്പോ​യി...'-ഗീ​ത റോ​യി​ട്ടേ​ഴ്സി​നോ​ട് പ​റ​ഞ്ഞു.

​ഗീത ​ഗാന്ധ്ഭിർ 70-ാമത് പീബോഡി അവാർഡ്സിൽ പുരസ്കാരവുമായി
​ഗീത ​ഗാന്ധ്ഭിർ 70-ാമത് പീബോഡി അവാർഡ്സിൽ പുരസ്കാരവുമായിഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

ഗീ​ത സം​വി​ധാ​നം ചെ​യ്ത ര​ണ്ട് വ്യ​ത്യ​സ്ത ചി​ത്ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ പു​ര​സ്കാ​ര​ത്തി​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ദി ​പെ​ർ​ഫെ​ക്‌​ട് നെ​യി​ബ​ർ, ദി ​ഡെ​വി​ൾ ഈ​സ് ബി​സി എ​ന്നി​വ​യാ​ണു മ​ത്സ​ര​ത്തി​നു​ള്ള​ത്. 1970ല്‍ ​ബോ​സ്റ്റ​ണി​ലാ​ണ് ഗീ​ത ജ​നി​ച്ച​ത്. 1960ക​ളി​ല്‍ ഇ​ന്ത്യ​യി​ല്‍​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റി​യ എ​ന്‍​ജി​നീ​യ​റാ​യ ശ​ര​ത് ഗാ​ന്ധ്ഭിറി​ന്‍റെ​യും ല​ളി​ത​യു​ടെ​യും മ​ക​ള്‍. ഹാ​വാ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ സ്പൈ​ക്ക് ലീ​യെ പ​രി​ച​യ​പ്പെ​ട്ട​താ​ണ് ഗീ​ത​യു​ടെ സി​നി​മാ​ജീ​വി​ത​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. എ​ഡി​റ്റ​ര്‍ ആ​യാ​ണ് ഗീ​ത​യു​ടെ ച​ല​ച്ചി​ത്ര​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. നോ​ണ്‍​ഫി​ക്ഷ​ന്‍ പ്രോ​ഗ്രാ​മിങ്ങിലെ മി​ക​ച്ച എ​ഡി​റ്റിം​ഗി​ന് ര​ണ്ട് ത​വ​ണ എ​മ്മി പു​ര​സ്കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ലെ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളും അ​ങ്ങേ​യ​റ്റം സ​ത്യ​സ​ന്ധ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന​താ​ണ് ഗീ​ത​യു​ടെ ഡോ​ക്യു​മെ​ന്‍റി​റി​ക​ളു​ടെ പ്ര​ത്യേ​ക​ത. വം​ശീ​യ​ത​യും സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും പ്ര​മേ​യ​മാ​കു​ന്ന ചി​ത്ര​ങ്ങ​ള്‍ ഓ​സ്കാ​ര്‍ വേ​ദി​യി​ല്‍ സു​വ​ര്‍​ണ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Related Stories

No stories found.
Pappappa
pappappa.com